ശ്രീകൂടൽമാണിക്യ ദേവസ്വംഭരണസമിതി അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവ്; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ ആകുമെന്ന് സൂചന…

ശ്രീകൂടൽമാണിക്യ ദേവസ്വംഭരണസമിതി അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവ്; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ ആകുമെന്ന് സൂചന…

 

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. അംഗങ്ങളെ തീരുമാനിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. . ജനുവരി 28 നാണ് പഴയ കമ്മിറ്റി സ്ഥാനം ഒഴിഞ്ഞത്. ഭരണകക്ഷിയായ എൽഡിഎഫിലെ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഡ്വ സി കെ ഗോപി, ഡോ മുരളി ഹരിതം , വി സി പ്രഭാകരൻ, അഡ്വ കെ ജി അജയകുമാർ , എം കെ രാഘവൻ, ജീവനക്കാരുടെ പ്രതിനിധിയായി കെ ബിന്ദു, തന്ത്രി പ്രതിനിധിയായി നെടുമ്പിള്ളി തരണനെല്ലൂർ മന ഗോവിന്ദൻ നമ്പൂതിരിപ്പാട് എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ ഭരണസമിതിയിൽ നിന്നും അഡ്വ കെ ജി അജയകുമാർ മാത്രമാണ് പുതിയ കമ്മിറ്റിയിൽ ഉണ്ടാവുക.. ഉൽസവം അടുത്തിരിക്കുന്ന ഘട്ടത്തിൽ കമ്മിറ്റി നിയമനം നീളുന്നതിൽ വിമർശനം ഉയർന്നിരുന്നു. ചൊവ്വാഴ്ച പുതിയ കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.അഡ്വ സി കെ ഗോപിയെയാണ് ദേവസ്വം ചെയർമാനായി പരിഗണിക്കുന്നത്.

Please follow and like us: