പെട്രോൾ,ഡീസൽ,പാചക വാതക വിലവർധനവിനെതിരെ സിപിഐയുടെ പ്രതിഷേധ സമരം
ഇരിങ്ങാലക്കുട : :പെട്രോൾ,ഡീസൽ,പാചക വാതക വിലവർധനവിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം . ബസ് സ്റ്റാൻ്റ് പരിസരത്ത് നടത്തിയ പ്രതിഷേധ സമരം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.കെ.ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.കെഎസ്.പ്രസാദ്,അൽഫോൻസാ തോമസ് , വി.ആർ.രമേശ്,കെ.എസ്.ബൈജു,അനിത രാധാകൃഷ്ണൻ,ബെന്നി വിൻസെന്റ് എന്നിവർ പ്രസംഗിച്ചു















