ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ്റെ 34-മത് വാർഷികാഘോഷം
ഇരിങ്ങാക്കുട : ഭാരതീയ വിദ്യാഭവന്റെ 34-മത് വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കൂടിയാട്ടം കലാകാരി അപർണ നങ്ങ്യാർ വിശിഷ്ടാതിഥിയായിരുന്നു. ചെയർമാൻ ടി എ നായർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി സ്കൂൾ മാഗസിൻ പ്രകാശനം നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗംബിനോയ് അക്കരപറമ്പിൽ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പിടിഎ വൈസ് പ്രസിഡണ്ട്എം കെ പരമേശ്വരൻ, സ്കൂൾ ലീഡർ ദിയ പ്രദീപ് എന്നിവർ സംസാരിച്ചു. ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ഇ. ബാലചന്ദ്രിക, ഇന്ദിര അജിത് കുമാർ, രജിസ്ട്രാർ ശ്രീകുമാർ എന്നിവരെയും 25 വർഷത്തെ സേവനം പൂർത്തിയാക്കിയ വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ, ഓഫീസ് സ്റ്റാഫ്അനീഷ് കുമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.















