ജയിലിൽ വെച്ച് പരിചയപ്പെട്ട താണിശ്ശേരി സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താണിശ്ശേരി പുതുപ്പാറ വീട്ടിൽ ഷാജിയെ (49) കത്തി കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും1500 രൂപ വില വരുന്ന ഫോണും 3000 രൂപ വിലയുള്ള രണ്ട് വാച്ചുകളും 4000 രൂപയും കവർന്ന കേസിലെ പ്രതി പുത്തൻചിറ കോവിലകത്ത് പറമ്പിൽ ഫസൽ (18) നെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തിന് ഇരയായ ഷാജി ആളൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിലെ വാറണ്ട് പ്രകാരം ഇരിങ്ങാലക്കുട സബ് ജയിലിൽ കിടന്നിരുന്നു. ആ സമയം ജയിലിൽ വെച്ചാണ് പ്രതിയായ ഫസലിനെ പരിചയപെട്ടത്. ജയിലിൽ നിന്ന് ഇറങ്ങിയ ഫസൽ ഷാജിയുടെ വീടിൽ കഴിയുന്നതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയയും ഷാജി ഫസലിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.ഫസൽ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 55000/- രൂപയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയാണ്.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എം.കെ ഷാജി, എസ് ഐ എം.ആർ കൃഷ്ണപ്രസാദ്, ജി എസ് ഐ എം.എ മുഹമ്മദ് റാഷി, ജി എ എസ് ഐ അൻവറുദ്ദീൻ, ജി എസ് സി പി ഒ മാരായ എൻ എം ഗിരീഷ്, ടി.ജെ സതീഷ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.















