ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള യുടെ 26 മത് തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും. പൊതുസമ്മേളനം , റാലി, ഓട്ടോ ഷോ എന്നിവയാണ് പ്രധാന പരിപാടികൾ. അയ്യങ്കാവ് മൈതാനിയിൽ നവംബർ 1 ന് വൈകീട്ട് 5 മണിക്ക് ചേരുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 27 യൂണിറ്റുകളിൽ നിന്നുള്ള 4000 ത്തോളം പേർ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം കെ മുരളീധരൻ,ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് കെ വി ദിലീപ്കുമാർ, സെക്രട്ടറി ഇ കെ ഉണ്ണികൃഷ്ണൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. നവംബർ 2 ന് രാവിലെ 9 ന് ചേരുന്ന പ്രതിനിധി യോഗത്തിൽ മുൻകാല ജില്ലാ പി എസ് ടി അംഗങ്ങളെ ആദരിക്കൽ, എസ്എസ്എൽസി , പ്ലസ് ടു അവാർഡ് വിതരണം എന്നിവ നടക്കും

Please follow and like us: