കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ

കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ

 

ഇരിങ്ങാലക്കുട : കെഎസ്ഇ ലിമിറ്റഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കെഎസ് പാർക്ക് ആൻ്റ് ഇൻഫർമേഷൻ സെൻ്ററിൻ്റെ ശിശുദിനത്തോടനുബന്ധിച്ച് ബാലകലോൽസവം സംഘടിപ്പിക്കുന്നു. നവംബർ 12, 13 14 തീയതികളിലായി നടക്കുന്ന കലോൽസവ മൽസരങ്ങളിൽ 1500 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് കെഎസ്ഇ എംഡി എം പി ജാക്സൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചിത്ര രചന, ഫാൻസി ഡ്രസ്സ്, ലളിത ഗാനം, സംഘഗാനം, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), നാടോടിനൃത്തം, സംഘനൃത്തം, പ്രസംഗ മത്സരം ,വെസ്റ്റാ ബേബി പ്രിൻസ് ആൻ്റ് പ്രിൻസസ്സ് എന്നീ ഇനങ്ങളിലാണ് മൽസരങ്ങൾ നടത്തുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് പുതിയ കളിയുപകരണങ്ങളും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.കെഎസ്ഇ ജനറൽ മാനേജർ എം അനിൽ, പ്രോഗ്രാം ജനറൽ കൺവീനർ എം പി അനിൽകുമാർ, ചീഫ് ഫൈനാൻസ് ഓഫീസർ ശെന്തിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: