ദിവ്യകാരുണ്യ കോൺഗ്രസ്സ്; 141 ഇടവകകളിലേക്കുമുള്ള ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് തുടക്കമായി….

ദിവ്യകാരുണ്യ കോൺഗ്രസ്സ്; 141 ഇടവകകളിലേക്കുമുള്ള ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് തുടക്കമായി….

 

ഇരിങ്ങാലക്കുട : മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയിൽ നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ മുന്നോടിയായി 141 ഇടവകകളിലേക്ക് ദിവ്യകാരുണ്യത്തിന്റെ സന്ദേശവുമായി നടത്തുന്ന ദിവ്യകാരുണ്യ സന്ദേശ യാത്ര കേരള കത്തോലിക്ക സഭയിൽ ചാവറയച്ചന്റെ നേതൃത്വത്തിൽ ആദ്യമായി 40 മണിക്കൂർ ആരാധന ആരംഭിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ റെക്ടർ മോൺ. സെബാസ്റ്റ്യൻ ലൂയിസ് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കലിന് പേപ്പൽ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റവ.ഫാ. റിജോയ് പഴയാറ്റിൽ, പബ്ലിസിറ്റി കൺവീനർ ഫാ.ജോൺ കവലക്കാട്ട്, ജോ. കൺവീനർ ടെൽസൺ കോട്ടോളി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കൽ, ഫൊറോന പ്രസിഡന്റ് ജിക്സൺ നട്ടേക്കാടൻ, ദിവ്യ കാരുണ്യ കോൺഗ്രസ്‌ ജോ. കൺവീനർ ലിംസൺ ഊക്കൻ, അഡ്വ. ഹോബി ജോളി, ഷാജു പാറേക്കാടൻ, സോജോ ജോയ്, ജോമോൻ മണ്ടി എന്നിവർ പ്രസoഗിച്ചു.

Please follow and like us: