ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 3 ന് ..

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 3 ന് ..

 

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയായി. മുൻ എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ്റെ വികസനഫണ്ടിൽ നിന്നും 2016 ൽ അനുവദിച്ച 50 ലക്ഷവും സ്കൗട്ട്സ് അസോസിയേഷനിൽ നിന്നുള്ള 15 ലക്ഷവും സ്കൗട്ട് അധ്യാപകരിൽ നിന്നുള്ള 3.5 ലക്ഷവുമടക്കം 68.5 ലക്ഷം രൂപ ചിലവിലാണ് 2400 ചതുരശ്ര അടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ഗവ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൻ്റെ വടക്ക് വശത്തായി സ്ഥിതി ചെയ്യുന്ന മന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 3 ന് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കുമെന്ന് സ്കൗട്സ് ജില്ലാ കമ്മീഷണർ എൻ സി വാസു, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി എ സുഭാഷ് ചന്ദ്രദാസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ എംഎൽഎ അഡ്വ തോമസ് ഉണ്ണിയാടൻ താക്കോൽദാനം നിർവഹിക്കും. ജില്ലാ അസി. കമ്മീഷണർ പി എ സെയ്ത് മുഹമ്മദ്, അസോസിയേഷൻ ജില്ലാ സെക്രട്ടറിമാരായ ജാക്സൻ വാഴപ്പിള്ളി, ആൻസി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: