ഡോൺബോസ്കോ ഫിഡെ റേറ്റഡ് ചെസ്സ് ടൂർണ്ണമെൻ്റ്;ഹൃതികേഷും മാർത്താണ്ഡനും ചന്ദർ രാജുവും ജേതാക്കൾ..

ഇരിങ്ങാലക്കുട: അഞ്ചു ദിവസങ്ങളായി ഡോൺ ബോസ്കോ സ്കൂളിൽ നടന്ന അഞ്ചാമത് ആദിത് പോൾസൺ മെമ്മോറിയൽ ഡോൺബോസ്കോ ഫിഡെ റേറ്റഡ് ചെസ് ടൂർണമെൻ്റിൽ തമിഴ്നാടിൻ്റെ ഹൃതികേഷ് പി ആർ ചാമ്പ്യനായി. ഒന്നാം സീഡ് തന്നെയായിരുന്നഹൃതികേഷ് 9 ഇൽ 8 പോയിന്റ് നേടിയാണ് വിജയം നേടിയത്. കേരളത്തിന്റെ യുവ കളിക്കാരൻ മാർത്താണ്ഡൻ രണ്ടാം സ്ഥാനവും കേരള സംസ്ഥാന ചാമ്പ്യനായ ചന്ദർ രാജു മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് മൂന്നുലക്ഷം രൂപ ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. 32 പുതിയ ചെസ്സ് കളിക്കാർക്ക് ഇന്റർനാഷണൽ റേറ്റിംഗ് ലഭിക്കാൻ സാധിച്ചത് ടൂർണമെൻ്റിൻ്റെ ഏറ്റവും നേട്ടമായി.ഡോൺബോസ്കോ സ്ഥാപനങ്ങളുടെ റെക്ടർ ഫാദർ ഇമ്മാനുവേൽ മേവട സമ്മാനദാനം നിർവഹിച്ചു. ഇന്റർനാഷണൽ ആർ ബിറ്റർ ഡോ. എം എസ് ഗോവിന്ദൻകുട്ടി, ആദിത് ഫൗണ്ടേഷൻ ചെയർമാൻ കെ ടി ബാബു, പോൾസൺ കല്ലൂക്കാരൻ എന്നിവർ പങ്കെടുത്തു.















