പോക്സോ കേസിൽ 64 കാരന് 78 വർഷം കഠിന തടവ്
പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; പ്രതിക്ക് 78 വർഷം കഠിന തടവും 115000 രൂപ പിഴയും ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയായ എസ്.എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി വീട്ടിൽ 64 വയസ്സുകാരനായ ഇബ്രാഹിമിനെയാണ്, പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി 78 വർഷം കഠിനContinue Reading
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ പുല്ലൂർ ഊരകം സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കണ്ട് പിടിച്ച് മാറ്റാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പുല്ലൂർ ഊരകം സ്വദേശികളും സഹോദരങ്ങളുമായContinue Reading
പട്ടണത്തിലെ ഓണാഘോഷങ്ങൾക്ക് നിറം പകരാൻ ഐസിഎൽ ഗ്രൂപ്പും
പട്ടണത്തിലെ ഓണാഘോഷങ്ങൾക്ക് നിറം പകരാൻ ഐസിഎൽ ഗ്രൂപ്പും; ഐസിഎൽ ” ഒന്നിച്ചോണം പൊന്നോണം ” സെപ്തംബർ 2 ന് ഇരിങ്ങാലക്കുട : ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറം നൽകാൻ ഐസിഎൽ ഗ്രൂപ്പും. ഐസിഎൽ മാനേജ്മെൻ്റും ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ‘ ഒന്നിച്ചോണം പൊന്നോണം’ സെപ്തംബർ 2 ന് നഗരത്തിൽ നടക്കും. വൈകീട്ട് 4 ന് പട്ടണവീഥികൾക്ക് ആവേശം പകർന്ന് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് ഐസിഎൽ ചെയർമാനും എംഡിയുമായ അഡ്വ കെContinue Reading
സിൽവർ ജൂബിലി വർഷത്തിൽ ഒരു കോടി രൂപയുടെ പദ്ധതികളുമായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
സിൽവർ ജൂബിലി വർഷത്തിൽ ഒരു കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനത്തിൻ്റെ 25 വർഷം പൂർത്തിയാക്കുന്നു. ലാബുകളുടെ നവീകരണം, 25 കിലോ വാട്ട് സോളാർ പ്ലാൻ്റ്, എല്ലാ ക്ലാസ് മുറികളിലും ടൈൽ വിരിച്ച് വ്യത്തിയാക്കൽ, ഓഫീസ് നവീകരിക്കൽ, ഇൻഡോർ സ്റ്റേഡിയം തുടങ്ങിContinue Reading
കാർ യാത്രികനെ മർദ്ദിച്ച കേസിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ജീവനക്കാർക്കെതിരെ കേസ്സെടുത്തു
അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിൽ തട്ടിയതിനെ ചോദ്യം ചെയ്തതിന് കാർ ഉടമയെ മർദ്ദിച്ച കേസിൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ഇരിങ്ങാലക്കുട : അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിൽ തട്ടിയതിനെ ചോദ്യം ചെയ്ത കാർ യാത്രക്കാരനെ മർദ്ദിച്ച കേസിൽ ബസ്സ് ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ആഗസ്റ്റ് 19 ന് രാവിലെ 9.30Continue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടന്ന തൊഴിൽ മേളയിൽ തൊഴിൽ നേടിയത് 48 പേർ
ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ മേളയിൽ തൊഴിൽ നേടിയത് 48 പേർ ; 211 പേർ കമ്പനികളുടെ ഷോർട്ട് ലിസ്റ്റുകളിലും. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാന സർക്കാരിന്റെയും വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെയും ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ പ്രാദേശിക തൊഴിൽ മേളയിലൂടെ തൊഴിൽ നേടിയത് 48 പേർ. തൊഴിൽ അന്വേഷകരായി എത്തിയ 304 പേരിൽ 211 പേർ പങ്കെടുത്ത 32 കമ്പനികളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ടൗൺ ഹാളിൽ നടന്ന തൊഴിൽContinue Reading
മെഗാ ഓണ സദ്യയും അന്തർകലാശാല ക്വിസ് മത്സരവും ക്രൈസ്റ്റ് കോളേജിൽ ആഗസ്റ്റ് 25, സെപ്തംബർ 10 തീയതികളിൽ
ഗിന്നസ് ലക്ഷ്യമാക്കിയിട്ടുള്ള മെഗാസദ്യയും അന്തർകലാശാല തലത്തിലുള്ള ക്വിസ് മത്സരവും ക്രൈസ്റ്റ് കോളേജിൽ ആഗസ്റ്റ് 25, സെപ്തംബർ 10 തീയതികളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അഖിലേന്ത്യാ അന്തർകലാശാലതലത്തിൽ കോമേഴ്സ്, ബിസിനസ്സ് വിഷയത്തെ ആസ്പദമാക്കി ക്വിസ് മൽസരം ഒരുങ്ങുന്നു. സെപ്റ്റബർ 10 ന് കോളേജ് ഓഡിറ്റോറയത്തിൽ നടക്കുന്ന ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിൽ കുസാറ്റ് കൊച്ചി, ഉസ്മാനിയ മെഡിക്കൽ കോളേജ്, കേരള യൂണിവേഴ്സിറ്റി, ചെന്നൈContinue Reading
സ്കൂളിന് മുന്നിലൂടെ അമിത വേഗതയിൽ വാഹനം ഓടിച്ച് വന്നതിനെ ചോദ്യം ചെയ്ത കരൂപ്പടന്ന സ്വദേശിയെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
സ്കൂളിന് മുന്നിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച് വന്നതിനെ ചോദ്യം ചെയ്ത കരൂപ്പടന്ന സ്വദേശിയായ യുവാവിനെ ഹെൽമറ്റ് കൊണ്ട് അക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : സ്കൂളിന് മുൻവശം റോഡിലൂടെ ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിച്ച് വരുന്നത് കണ്ട് പതുക്കെ പോകാൻ പറഞ്ഞ കരൂപ്പടന്ന സ്വദേശി വാക്കാട്ട് വീട്ടിൽ വിനീഷിനെ (36 വയസ്സ്) ഹെൽമെറ്റ് കൊണ്ട് അക്രമിച്ച് പരിക്കേൽപിച്ചതിന് മോട്ടോർ സൈക്കിൾ യാത്രക്കാരനായ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കൈമപറമ്പിൽContinue Reading
ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണത്തിൽ ബൈപ്പാസ് അടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് . ബിഎംഎസ് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈപ്പാസ് റോഡിൽ നടന്ന ധർണ്ണ ബിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ വി വിനോദ് ഉദ്ഘാടനം ചെയ്തു. മേഖലാ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് സിബി വാസുദേവൻ അധ്യക്ഷത വഹിച്ചു. ബിഎംഎസ്Continue Reading
ബംഗാളി ചിത്രം ” ഓങ്കോ കി കോത്തിൻ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് എസി മിനി ഹാളിൽ
ഇന്ത്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ജൂറി അവാർഡ് നേടിയ ബംഗാളി ചിത്രം ” ഓങ്കോ കി കോത്തിൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 ആഗസ്റ്റ് 22 ന് സ്ക്രീൻ ചെയ്യുന്നു. കൽക്കത്തയിലെ ചേരി പ്രദേശത്ത് കഴിയുന്ന ബാബിൻ, ഡോളി , ടൈർ എന്നീ കുട്ടികളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രൊഫഷണൽ ജോലികൾ നേടണമെന്ന സ്വപ്നങ്ങളാണ് ഇവർ പങ്കിടുന്നത്. ബാബിൻ്റെ പിതാവ് രോഗബാധിതനാകുന്നതോടെ മൂവരുടെയും ജീവിതംContinue Reading























