സീനിയർ കോൺഗ്രസ് നേതാവ് എം പി ജാക്സൻ വീണ്ടും ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ സ്ഥാനത്ത്
സീനിയർ കോൺഗ്രസ്സ് നേതാവ് എം പി ജാക്സൻ വീണ്ടും നഗരസഭ ചെയർമാൻ സ്ഥാനത്ത് ; ഭരണത്തെ ഓർത്ത് തലകുനിക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാക്കില്ലെന്നും കൗൺസിൽ രാഷ്ട്രീയവേദിയോ വാദപ്രതിവാദങ്ങൾക്കുള്ള ഇടമോ അല്ലെന്നും സുതാര്യവും അഴിമതി രഹിതവുമായ ഭരണം ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായി സീനിയർ കോൺഗ്രസ്സ് നേതാവും കെപിസിസി മുൻ സെക്രട്ടറിയുമായ എം പി ജാക്സനെ തിരഞ്ഞെടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് വാർഡ് 22 ൽ നിന്നുംContinue Reading
മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ജന്മദിനം ആഘോഷിച്ച് ബിജെപി
മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ജന്മദിനം ആഘോഷിച്ച് ബിജെപി; എതിരാളികൾ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാൻ വേണ്ടിയാണെന്നും തദ്ദേശതിരഞ്ഞെടുപ്പിൽ അവർക്ക് തെളിയിക്കാൻ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി ഇരിങ്ങാലക്കുട : ” എതിരാളികൾ വന്ന് കൊണ്ടേയിരിക്കും. എതിരാളികൾ പണി എടുക്കുന്നത് നമ്മളെ ഇല്ലാതാക്കാൻ വേണ്ടിയാണ് . ഈ തിരഞ്ഞെടുപ്പിൽ അവർക്ക് തെളിയിക്കാൻ സാധിച്ചു. പക്ഷേ ഒരു പടി താഴോട്ട് ഇറക്കിയിട്ടുണ്ടെങ്കിൽ വിജയത്തിലേക്കുള്ള പടികൾ കണ്ട് മുന്നേറണം, മേലേറണം” –Continue Reading
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വർണ്ണക്കുടയുടെ നാലാം പതിപ്പിന് പ്രധാന വേദിയായ അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു കൊടിയേറ്റം നിർവ്വഹിച്ചു. പാഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ നടന്ന കൊടിയേറ്റത്തിന് ശേഷം പഞ്ചായത്ത് മെമ്പറായ സുധാ ദിലീപിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിവാസികൾ മാനവ സൗഹാർദ ഗീതം ആലപിച്ചു. തുടർന്ന് നടന്ന വർണമഴയും ആകർഷകമായി . ഡിസംബർ 26Continue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കലാനിലയം വാർഡിൽ മൽസരരംഗത്ത് പുതുമുഖങ്ങൾ
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കലാനിലയം വാർഡിൽ മൽസരരംഗത്ത് പുതുമുഖങ്ങൾ; വെള്ളക്കെട്ടും തകർന്ന റോഡുകളും തോടുകളുടെ സംരക്ഷണവും തെരുവ് നായശല്യവും സജീവവിഷയങ്ങൾ ഇരിങ്ങാലക്കുട : സാംസ്കാരിക സ്ഥാപനമായ ഉണ്ണായിവാര്യർ കലാനിലയത്തിൻ്റെ പേരിലുള്ള വാർഡിൽ ( നമ്പർ 23) ഇക്കുറി പുതുമുഖങ്ങളായ വനിതകളുടെ മൽസരമാണ് . കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ബിജെപി മേധാവിത്വം തുടരുന്ന വാർഡ് കൂടിയാണിത്. വിജയം ആവർത്തിക്കാൻ വി എച്ച്പി മാതൃശക്തി ജില്ലാ സംയോജികയായി പ്രവർത്തിക്കുന്ന ഗീത പുതുമനയെയാണ്Continue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പൂച്ചക്കുളം വാർഡിൽ റോഡുകളുടെ പുനർനിർമ്മാണവും കോടംകുളം സംരക്ഷണവും മുഖ്യവിഷയങ്ങൾ
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പൂച്ചക്കുളം വാർഡിൽ ത്രികോണ മത്സരം ; പ്രധാന റോഡുകളുടെ പുനർനിർമ്മാണവും കോടംകുളം സംരക്ഷണവും മുഖ്യവിഷയങ്ങൾ ഇരിങ്ങാലക്കുട : പട്ടണത്തിലെ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുന്ന വാർഡാണ് പൂച്ചക്കുളം വാർഡ് ( നമ്പർ 24) .പടിയൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡിൽ ദീർഘകാലമായി യുഡിഎഫ് ആധിപത്യമാണ്. വാർഡ് നിലനിറുത്താൻ അംഗൻവാടി ഹെൽപ്പറായി പ്രവർത്തിക്കുന്ന ബിന്ദു വിനയനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫ് പ്രതിനിധികൾ തുടങ്ങി വച്ചContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; നമ്പ്യാങ്കാവ് വാർഡിൽ പരിചയസമ്പന്നരുടെ മൽസരം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; നമ്പ്യാങ്കാവ് വാർഡിൽ പരിചയ സമ്പന്നരുടെ മൽസരം ; വികസനത്തിലും കുടിവെള്ളത്തിലും റോഡുകളിലും നിറഞ്ഞ് പ്രചരണരംഗം ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളും പാടങ്ങളുമൊക്കെയായി ഗ്രാമീണ അന്തരീക്ഷമുള്ള വാർഡാണ് എട്ടാം നമ്പർ നമ്പ്യാങ്കാവ് വാർഡ് . മുരിയാട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. ദീർഘകാലത്തെ യുഡിഎഫ് മേധാവിത്വത്തിന് ശേഷം 2015 ൽ വാർഡിൽ താമര വിരിഞ്ഞു. 2020 ലും ബിജെപി വിജയം ആവർത്തിച്ചു. നിലവിലെ വാർഡ് കൗൺസിലറും ബിജെപിContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 21 ൽ ത്രികോണമൽസരം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 21 ൽ വീറുറ്റ ത്രികോണമൽസരം ; തകർന്ന് കിടക്കുന്ന സോൾവെൻ്റ് വെസ്റ്റ് റോഡ് പ്രധാന വിഷയം ഇരിങ്ങാലക്കുട : പട്ടണത്തോട് ചേർന്ന് കിടക്കുന്ന വാർഡാണ് നഗരസഭയിലെ ചേലൂർ വാർഡ് (നമ്പർ 21) . പൂമംഗലം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. മുൻചെയർപേഴ്സനും യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡറുമായിരുന്ന സോണിയ ഗിരി പ്രതിനിധീകരിച്ച വാർഡ് എന്ന സവിശേഷതയുമുണ്ട്. കൗൺസിലറുടെ ഭരണത്തിലുള്ള സ്വാധീനത്തിൻ്റെ ഗുണംContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; അവകാശവാദവുമായി മുന്നണികൾ
ഇരിങ്ങാലക്കുട നഗരസഭ; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ്; 30 സീറ്റോടെ അധികാരം പിടിച്ചെടുക്കുമെന്ന് എൽഡിഎഫ്; 31 സീറ്റ് നേടി ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുമെന്ന് എൻഡിഎ ; തിരഞ്ഞെടുപ്പ് സംവാദത്തിൽ ഉയർന്നത് നഗരസഭ റോഡുകളും ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള പദ്ധതികളും കരുവന്നൂർ , ഐടിയു ബാങ്കുകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ് . 30Continue Reading
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്നും സർക്കാർ വിശ്വാസികളുടെ കൂടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സർക്കാറോ പാർട്ടിയോ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ശബരിമല ശാസ്താവിൻ്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാതെ തിരിച്ച് പിടിക്കുമെന്നും സർക്കാർ വിശ്വാസികളോടൊപ്പമാണെന്നും സിപിഎം നേതാവ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് റാലിയുംContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കൂടൽമാണിക്യം വാർഡിൽ പരിചയസമ്പന്നരുടെ പോരാട്ടം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് ; കൂടൽമാണിക്യം വാർഡിൽ പരിചയസമ്പന്നരുടെ പോരാട്ടം; ചർച്ചകളിൽ നിറഞ്ഞ് മഹാത്മാ പാർക്കും റോഡുകളുടെ വികസനവും ഇരിങ്ങാലക്കുട : എറെ പ്രധാന്യമുള്ള കൂടൽമാണിക്യം വാർഡിൽ ( നമ്പർ 28) ഇക്കുറി ശക്തമായ ത്രികോണമൽസരമാണ്. കളത്തിലുള്ളത് പരിചയസമ്പന്നരും. കൂടൽമാണിക്യം ക്ഷേത്രത്തിന് പുറമേ നവോത്ഥാന പോരാട്ടങ്ങളുടെ അടയാളയമായ കുട്ടംകുളവും എംജി ലൈബ്രറിയും മഹാത്മാ പാർക്കും നാഷണൽ യുപി സ്കൂളും പിഡബ്യു ഓഫീസുകളും വാർഡിൻ്റെ പരിധിയിലാണ് വരുന്നത്. പതിനഞ്ച് വർഷങ്ങളായിContinue Reading
























