കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സംഘർഷം; നാല് പേർക്ക് പരിക്ക്
കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും; പരിക്കേറ്റ നാല് പേർ ചികിൽസയിൽ; ചർച്ചയ്ക്ക് വിളിച്ച് പോലീസ്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. വൈകീട്ട് ക്ഷേത്രപരിസരത്ത് ഉണ്ടായ തർക്കത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നായി നാല് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാരുകുളങ്ങര നിവാസികളായ ജലജ എസ് മേനോൻ, സുമ കൊളത്തപ്പിള്ളി, ബീന, ജയശ്രീ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.Continue Reading
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻഅമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇരിങ്ങാലക്കുട റെയിൽവേസ്റ്റേഷൻ; അമ്യത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; മന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ കൃത്യയില്ലെന്നും സമരം തുടരുമെന്നും റെയിൽവേ സ്റ്റേഷൻ വികസനസമിതി ഇരിങ്ങാലക്കുട : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്താനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . പത്ത് ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന കോൺഫ്രറൻസിൽ ഇത് സംബന്ധിച്ച ഉറപ്പ് ഉന്നതContinue Reading
സാമൂഹ്യ പ്രവർത്തകനായിരുന്ന കെ ആർ നാരായണൻ നിര്യാതനായി
കടുപ്പശ്ശേരി ചെങ്ങാറ്റുമുറി കല്ലിങ്ങപുറം വീട്ടിൽ രാമൻ മകൻ കെ ആർ നാരായണൻ (84) നിര്യാതനായി. ഇരിങ്ങാലക്കുട : സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന കടുപ്പശ്ശേരി ചെങ്ങാറ്റുമുറി കല്ലിങ്ങപുറം വീട്ടിൽ പരേതനായ രാമൻ മകൻ കെ ആർ നാരായണൻ (84 വയസ്സ്) നിര്യാതനായി. സുകൃതവല്ലിയാണ് ഭാര്യ. വീനസ് , വിൻസി എന്നിവർ മക്കളും ബാബു, ജിബ് ലു എന്നിവർ മരുമക്കളുമാണ്. പരേതരായ കെ ആർ വാസു,മാധവി വേലായുധൻ, കെ ആർContinue Reading
മുകുന്ദപുരം താലൂക്കിൽ കൂടുതൽ വീടുകൾ വെള്ളക്കെട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 37 ഓളം പേർ
താലൂക്കിൽ കൂടുതൽ വീടുകൾ വെള്ളക്കെട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 37 പേർ ഇരിങ്ങാലക്കുട : വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുകുന്ദപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 37ആയി. പടിയൂർ പഞ്ചായത്തിൽ പത്തനങ്ങാടി, എടതിരിഞ്ഞി, തേമാലിത്തറ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളാണ് വെള്ളക്കെട്ടിലായിട്ടുള്ളത്. വെള്ളം കയറിയിട്ടുണ്ട്. എച്ച്ഡിപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ എഴ് കുടുംബങ്ങളിൽ നിന്നായി 15 പേരും പൂമംഗലം പഞ്ചായത്തിൽ എടക്കുളം എസ്എൻജിഎസ്എസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന്Continue Reading
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ
അടിസ്ഥാന സൗകര്യങ്ങളുടെ വികസത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ; ഇരിങ്ങാലക്കുട : അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. 2024- 25 വർഷത്തിൽ റെയിൽവേ ടെണ്ടർ ചെയ്ത് നൽകിയ പ്രവൃത്തിയുടെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേ കരാറുകാരായ പിഎസ്എ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. വള്ളത്തോൾ നഗർ മുതൽ ഇടപ്പള്ളിContinue Reading
നഗരസഭയുടെ ‘ ടേക്ക് എ ബ്രേക്ക് ‘ പദ്ധതി ഏറ്റെടുത്ത് നടത്താൻ താൽപര്യമില്ലെന്ന് കുടുംബശ്രീ ; കട്ടപ്പുറത്തായ പദ്ധതിയുടെ മോചനം നീളും; പദ്ധതിക്കായി ചിലവഴിച്ചത് 25 ലക്ഷത്തോളം രൂപ
നഗരസഭയുടെ ” ടേക്ക് എ ബ്രേക്ക് ” പദ്ധതി എറ്റെടുത്ത് നടത്താൻ താത്പര്യമില്ലെന്ന് കുടുംബശ്രീ ; കട്ടപ്പുറത്തായ ടേക്ക് എ ബ്രേക്കിൻ്റെ മോചനം നീളും; പദ്ധതിക്കായി ചിലവഴിച്ചത് 25 ലക്ഷത്തോളം രൂപ ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും തുടർന്ന് നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു അഞ്ച് മാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ”Continue Reading
മൂർക്കനാട് ഇരട്ടക്കൊലപാതകകേസ്; ഒളിവിലായിരുന്ന കരുവന്നൂർ സ്വദേശി പിടിയിൽ
മൂർക്കനാട് ഇരട്ടക്കൊലപാതക കേസ്; ഒരു വർഷമായി ഒളിവിലായിരുന്ന കരുവന്നൂർ സ്വദേശിയായ പ്രതി പിടിയിൽ ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസ്സിൽ ഒളിവിലായിരുന്ന നിരവധി ക്രിമനൽ കേസ്സിലെ പ്രതിയായ കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ് (27 വയസ്സ്) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ൻ്റെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനൽ കേസ്സുകളിൽ പ്രതിയും സ്റ്റേഷൻContinue Reading
മുകുന്ദപുരം താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു; പൂമംഗലത്തും ദുരിതാശ്വാസ ക്യാമ്പ് തുറന്നു
താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു; പൂമംഗലത്തും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ മുകുന്ദപുരം താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു. മാടായിക്കോണത്ത് തറയിൽ അപ്പുക്കുട്ടൻ്റെ വീടാണ് കവുങ്ങ് വീണ് ഭാഗികമായി തകർന്നത്. അതേ സമയം താലൂക്കിൽ പൂമംഗലത്ത് എസ്എൻജിഎസ്എസ് സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. ഒരു കുടുംബത്തിൽ നിന്നായി മൂന്ന് പേരാണ് ഇവിടെ ഉള്ളത്. എടതിരിഞ്ഞി എച്ച്ഡിപിContinue Reading
പടിയൂർ പഞ്ചായത്തിലെ വെള്ളക്കെട്ട്; പുളിക്കലച്ചിറ ബണ്ട് റോഡ് നാലിടത്ത് പൊളിച്ചു; ഗതാഗതത്തിന് താത്കാലിക നിരോധനം
പടിയൂർ പഞ്ചായത്തിലെ വെള്ളക്കെട്ട്; പുളിക്കലച്ചിറ ബണ്ട് റോഡ് നാലിടത്ത് പൊളിച്ചു; ഗതാഗതത്തിന് താത്കാലിക നിരോധനം ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്തിലെ കോടങ്കുളം – പുളിക്കലച്ചിറ റോഡിൽ പാലത്തിനോട് ചേർന്നുള്ള ബണ്ട് റോഡ് നാലിടത്ത് പൊളിച്ചു. വെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ കഴിഞ്ഞ ദിവസവും ഇന്നുമായിട്ടാണ് റോഡ് പൊളിച്ചത്. പഞ്ചായത്തിലെ പത്തനങ്ങാടി പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്Continue Reading
കുട്ടംകുളം മതിൽ ഇടിഞ്ഞിട്ട് നാല് വർഷം; നിർമ്മാണ പ്രവൃത്തി എറ്റെടുക്കാനുള്ള ടെണ്ടറിൽ പങ്കെടുത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘവും
കുട്ടംകുളം മതിൽ ഇടിഞ്ഞിട്ട് നാല് വർഷം; നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കാനുള്ള ടെണ്ടറിൽ പങ്കെടുത്ത് ഊരാളുങ്കൽ ലേബർ സഹകരണ സംഘം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ചരിത്രസ്മാരകമായ കുട്ടംകുളം ഭിത്തി സംരക്ഷണ നിർമ്മാണ പ്രവൃത്തിക്കുള്ള ടെണ്ടറിൽ പങ്കെടുത്ത് സംസ്ഥാനത്ത് ശ്രദ്ധേയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം. ആദ്യ ടെണ്ടറിൽ ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് രണ്ടാമതും ഇ ടെണ്ടർ വിളിച്ചത്. 2021 മെയ് 16 നാണ് കനത്തContinue Reading