കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകനിയമനം; റിക്രൂട്ട്മെൻ്റ് ബോർഡ് കഴക തസ്തികയിൽ നിയമിച്ച ആര്യനാട് സ്വദേശി ബാലു ജോലി രാജി വച്ചു
കൂടൽമാണിക്യക്ഷേത്രത്തിലെ കഴക നിയമനം. ; ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് കഴകം ജോലിയിൽ നിയമിച്ച ആര്യനാട് സ്വദേശി ബാലു ജോലി രാജി വച്ചു ഇരിങ്ങാലക്കുട : ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് എഴുത്ത് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച കൊല്ലം ആര്യനാട് സ്വദേശി ബാലു ജോലി രാജി വച്ചു. ശാരീരികമായ പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. പാരമ്പര്യ അവകാശികളെ മാറ്റി പുതിയ നിയമനം നടത്തിയതിന് എതിരെContinue Reading
കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം സമ്മേളനം ഏപ്രിൽ 6 ന് എടതിരിഞ്ഞി എച്ച്ഡിപി ഹാളിൽ
കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം സമ്മേളനം എപ്രിൽ 6 ന് എടതിരിഞ്ഞി എച്ച്ഡിപി ഹാളിൽ ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം സമ്മേളനം എപ്രിൽ 6 ന് 3.30 ന് എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളിൽ നടക്കും. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 200 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം,മണ്ഡലം ഓഫീസ് ചാർജ്ജ് സെക്രട്ടറി തുഷാരContinue Reading
സംസ്ഥാനതല ഓട്ടിസദിനാചരണം ഇരിങ്ങാലക്കുടയിൽ; റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു
സംസ്ഥാനതല ഓട്ടിസ ദിനാചരണം ഇരിങ്ങാലക്കുടയിൽ; റൺഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു ഇരിങ്ങാലക്കുട : ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ടൗൺഹാളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് വിശിഷ്ടാതിഥിയായി.Continue Reading
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; മഹാഹർജി ഒപ്പുശേഖരണത്തിന് തുടക്കമായി
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; മഹാഹർജി ഒപ്പുശേഖരണത്തിന് തുടക്കമായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനോട് മൂന്നര പതിറ്റാണ്ടായി അധികൃതർ തുടരുന്ന അവഗണനക്കെതിരെ ജനകീയ മഹാഹർജി ഒപ്പുശേഖരണത്തിന് തുടക്കമായി. ആൽത്തറ പരിസരത്ത് നടന്ന യോഗത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു ആദ്യ ഒപ്പു വച്ച് ഉദ്ഘാടനം ചെയ്തു. മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ്സ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്Continue Reading
(Untitled)
ഇരിങ്ങാലക്കുട നഗരസഭയെ സീറോ വേസ്റ്റ് നഗരസഭ ആയി പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയെ സീറോ വേസ്റ്റ് നഗരസഭ ആയി പ്രഖ്യാപിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പ്രഖ്യാപനം നിർവഹിച്ചു . ആരോഗ്യ- സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം പി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, നഗരസഭ സെക്രട്ടറിContinue Reading
പദ്ധതി ചിലവിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം; ആശ ജീവനക്കാർക്ക് ഇൻസെൻ്റീവ് നല്കാൻ നഗരസഭ യോഗത്തിൽ തീരുമാനം
പദ്ധതി ചിലവിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം; ആശ ജീവനക്കാർക്ക് ഇൻസെൻ്റീവ് നല്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട : 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി ചിലവിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം. 80. 97 % പദ്ധതി പണം ചിലവഴിക്കാനായെന്നും ജില്ലയിൽ ഇരിങ്ങാലക്കുട നഗരസഭ മൂന്നാം സ്ഥാനത്താണെന്നും നഗരസഭ ചെയർപേഴ്സൺ നഗരസഭ യോഗത്തിൽ അറിയിച്ചു. തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുകയും മാസങ്ങൾക്ക് ശേഷം പ്രവർത്തനം ആരംഭിക്കുകയും ഒടുവിൽ അടച്ചിടുകയും ചെയ്തContinue Reading
രാസലഹരിയുമായി കടുപ്പശ്ശേരി, അവിട്ടത്തൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ
രാസലഹരിയുമായി കടുപ്പശ്ശേരി, അവിട്ടത്തൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ ഇരിങ്ങാലക്കുട : രാസലഹരിയുമായി യുവാക്കൾ പിടിയിൽ. ആളൂർ പോലീസ് സറ്റേഷൻ പരിധിയിലെ കണ്ണിക്കര ആൽത്തറയിൽ നിന്ന് കടുപ്പശ്ശേരി നെടുംമ്പുരക്കൽ ക്രിസ്റ്റോ (21) അവിട്ടത്തൂരിൽ നിന്ന് അവിട്ടത്തൂർ മനക്കലപ്പടി അലങ്കാരത്തുപറമ്പിൽ വീട്ടിൽ ജെസ്വിൻ (19) , പുന്നേലിപ്പടിയിൽ നിന്ന് അവിട്ടത്തൂർ സ്വദേശിയായ കോലംങ്കണ്ണി വീട്ടിൽ ഓസ്റ്റിൻ (19) എന്നിവരെയാണ് എംഡിഎയുമ്മായി പിടികൂടിയത്.ആളൂർ സി ഐ ഇൻസ്പെക്ടർ ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽContinue Reading
ഹാഷിഷ് ഓയിലുമായി നടവരമ്പ് സ്വദേശിയായ യുവാവ് പിടിയിൽ
ഹാഷിഷ് ഓയിലുമായി നടവരമ്പ് സ്വദേശിയായ യുവാവ് പിടിയിൽ ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.സെന്റ് ജോസഫ്സ് കോളേജ് പരിസരത്ത് നിന്നും നടവരമ്പ് സ്വദേശിയായ ചിറയിൽ വീട്ടിൽ ദീപക് (30) എന്നയാളെയാണ് ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ദീപക്കിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു മയക്കുContinue Reading
ബില്യൺ ബീസ് നിക്ഷേപത്തട്ടിപ്പ്; ഡിസംബറിൽ നൽകിയ 32 പരാതികളിൽ കേസ്സെടുത്തത് അഞ്ചെണ്ണത്തിൽ മാത്രം
ബില്യൺ ബീസ് നിക്ഷേപത്തട്ടിപ്പ്; പരാതികൾ തുടരുന്നു ; ഡിസംബറിൽ നൽകിയ 32 പരാതികളിൽ കേസ് എടുത്തിരിക്കുന്നത് അഞ്ചെണ്ണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൺ ബീസ് നിക്ഷേപത്തട്ടിപ്പ് കേസിൽ പരാതികൾ തുടരുകയാണെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അഞ്ച് പരാതികളിൽ. കഴിഞ്ഞ വർഷം ഡിസംബർ 14 നാണ് 32 പേർ എസ്പി ഓഫീസിൽ എത്തി പരാതി നൽകിയത്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ നഷ്ടമായ എങ്ങണ്ടിയൂർ ചിറയത്ത്Continue Reading
മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കാറളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കാറളം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു; ബാങ്കിൻ്റെ പരാതിയിൽ കേസെടുത്ത് പോലീസ്. ഇരിങ്ങാലക്കുട : മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം തട്ടിയെടുത്ത ജീവനക്കാരനെ ബാങ്ക് സസ്പെൻ്റ് ചെയ്തു. കാറളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കാറളം കക്കേരി വീട്ടിൽ ഷൈൻ ( 49) നെയാണ് ഈ മാസം 21 ന് ചേർന്ന ഭരണസമിതി യോഗംContinue Reading