ആനന്ദപുരത്തെ കൊലപാതകം; പ്രതിയായ ജ്യേഷ്ഠൻ അറസ്റ്റിൽ
ആനന്ദപുരത്തെ കൊലപാതകം; പ്രതിയായ ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ പുതുക്കാട് : സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ കാക്ക വിഷ്ണു എന്ന് അറിയപ്പെടുന്ന വിഷ്ണു (32 വയസ്സ്) പോലീസ് കസ്റ്റഡിയിൽ.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആനന്ദപുരം പാടത്ത് നിന്നാണ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുവിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, വീടുകയറി ആക്രമണം എന്നീContinue Reading
സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ ആദ്യമായി ഇരിങ്ങാലക്കുടയിൽ
സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ ആദ്യമായി ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ലീഗ് മൽസരങ്ങൾ ഏപ്രിൽ 27 ന് ഷട്ടിൽ അക്കാദമിയിലും കാത്തലിക് സെൻ്ററിലുമായി നടക്കും. എഴ് ജില്ലകളിൽ നിന്നായി അന്തർ ദേശീയ കളിക്കാർ ഉൾപ്പെടെ 80 ഓളം താരങ്ങൾ ആറ് കോർട്ടുകളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് അക്കാദമി പ്രസിഡണ്ട് സ്റ്റാൻലി ലാസർ , സെക്രട്ടറി പീറ്റർContinue Reading
കടുപ്പശ്ശേരി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഏപ്രിൽ 28 ന്
കടുപ്പശ്ശേരി എസ്എച്ച്എൽപിസി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഏപ്രിൽ 28 ന് ഇരിങ്ങാലക്കുട : കടുപ്പശ്ശേരി എസ്എച്ച്എൽപിസി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 28 ന് വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ മാനേജർ ഫാ ജോമിൻ ചെരടായി, കൺവീനർ പ്രൊഫ കെ ആർ വർഗ്ഗീസ് എന്നിവർ പത്രContinue Reading
ആനന്ദപുരത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ആനന്ദപുരത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഇരിങ്ങാലക്കുട : സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ജ്യേഷ്ഠൻ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം – കൊടകര വഴിയിൽ കൊടിയൻകുന്നിൽ കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ ( 28 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ആനന്ദപുരം കള്ള് ഷാപ്പിൽ വച്ചായിരുന്നു സംഭവം തർക്കത്തിനിടെ ജ്യേഷ്ഠൻ വിഷ്ണു സഹോദരനെ കുപ്പിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണനെ ഉടൻ മെഡിക്കൽContinue Reading
സിവിൽ സർവീസ് പരീക്ഷയിൽ നാടിൻ്റെ അഭിമാനമായി ഗംഗ ഗോപി; പഠനം പൂർത്തിയാക്കിയത് ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നായി; നേട്ടം തുടർച്ചയായ അഞ്ചാമത്തെ ശ്രമത്തിൽ
സിവിൽ സർവീസ് പരീക്ഷയിൽ നാടിൻ്റെ അഭിമാനമായി ഗംഗ ഗോപി; പഠനം പൂർത്തിയാക്കിയത് ആനന്ദപുരം സെൻ്റ് ജോസഫ്സ് , എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് ജോസഫ്സ് കോളേജ് എന്നിവടങ്ങളിലായി ; നേട്ടം തുടർച്ചയായ അഞ്ചാം ശ്രമത്തിൽ ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ മൂത്രത്തിക്കര സ്വദേശിനിക്ക് നേട്ടം. മൂത്രത്തിക്കരയിൽ കർഷകനായ കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ ഗംഗ ഗോപിയാണ് 786 -ാം റാങ്ക് നേടി നാടിൻ്റെContinue Reading
കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് നൽകാതെ കരൂപ്പടന്ന സ്വദേശിയെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ
കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ കരൂപ്പടന്ന സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ ശൃംഗപുരം പണിക്കശ്ശേരി വീട്ടിൽ മാടത്ത ഷാനു എന്ന് വിളിക്കുന്ന ഷാനു ( 46 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.കരൂപ്പടന്ന പള്ളിനട സ്വദേശിയായ സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ നിർദേശപ്രകാരരണ്ട് ലക്ഷം രൂപ ഷനിലിനോട് കടമായി ചോദിക്കുകയും, പതിനാറായിരംContinue Reading
കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവീകരണകലശത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം
കളത്തുംപടി ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവീകരണകലശത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽസമർപ്പണത്തിനും പുനപ്രതിഷ്ഠയ്ക്കും നവീകരണ കലശ ത്തിനും മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ഭക്തി സാന്ദ്രം . ക്ഷേത്രം നടപ്പുരയിൽ നടന്ന ചടങ്ങിൽ നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു ആദ്യ സമർപ്പണം നടത്തി. രാജഗോപാൽ മഠത്തിപ്പറമ്പിലും കുടുംബവും ചേർന്ന് അരിയും പലവ്യഞ്ജനങ്ങളും സമർപ്പിച്ചു. സുകുമാര മേനോൻ കാക്കര, നവീകരണ സമിതിContinue Reading
പി കെ ചാത്തൻ മാസ്റ്ററുടെ ചരമദിനം ആചരിച്ചു; പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങളാണ് സമൂഹത്തിൽ നടക്കുന്നതെന്ന് പുന്നല ശ്രീകുമാർ
പി കെ ചാത്തൻ മാസ്റ്ററുടെ ചരമദിനം ആചരിച്ചു; പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സമൂഹത്തിൽ നടക്കുന്നതെന്ന് പുന്നല ശ്രീകുമാർ ഇരിങ്ങാലക്കുട : ആധുനിക ജനാധിപത്യസമൂഹം കെട്ടിപ്പെടുക്കുവാൻ കഴിയണമെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെപിഎംഎസ് സ്ഥാപക നേതാവ് പി കെ ചാത്തൻ മാസ്റ്ററുടെ 37-ാം അനുസ്മരണ ദിനാചാരണം മാപ്രാണത്തെ സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കൃത സമൂഹത്തിനു യോജിക്കാൻ കഴിയാത്തContinue Reading
താഴെക്കാട് ദൈവാലയത്തിലെ വിശുദ്ധ കുരിശു മുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ
താഴെക്കാട് ദൈവാലയത്തിലെ വിശുദ്ധകുരിശു മുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റുമെന്ന് വികാരി ഫാ ആൻ്റണി മുക്കാട്ടുകരക്കാരൻ, ജനറൽ കൺവീനർ റീജോ പാറയിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . വിശുദ്ധ കുർബാന, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വർണ്ണമഴ, പഞ്ചാരിമേളം,Continue Reading
പാരിവെയർ എക്സ്ക്യൂസീവ് ഷോറൂം ഇരിങ്ങാലക്കുടയിലും
പാരിവെയർ എക്സ്ക്യൂസീവ് ഷോറൂം ഇരിങ്ങാലക്കുടയിലും; ഷോറൂം ഇരിങ്ങാലക്കുട ഠാണാവിൽ കെസി മേനോൻ സെൻ്ററിൽ ഇരിങ്ങാലക്കുട : പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറിയോടനുബന്ധിച്ച് പാരിവെയറിൻ്റെ എക്സ്ക്യൂസീവ് ഷോറൂം ഠാണാ മെയിൻ റോഡിലുള്ള കെ സി മേനോൻ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി ഉടമയും പ്രവാസി വ്യവസായിയുമായ വേണുഗോപാൽ തോട്ടാപ്പിള്ളിയുടെ ഭാര്യ ഗീത വേണുഗോപാൽ ഷോറൂം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺContinue Reading