ജനസാഗരത്തിലലിഞ്ഞ് വി എസ് സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടനം ; അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരെ കേന്ദ്രം വേട്ടയാടുകയാണെന്ന് മന്ത്രി പി രാജീവ്
ജനസാഗരത്തിലലിഞ്ഞ് വി എസ് സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടനം ; അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരെ കേന്ദ്രം വേട്ടയാടുകയാണെന്ന് മന്ത്രി പി രാജീവ് .. ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ ജയിലിൽ അടച്ചതായി വ്യവസായ മന്ത്രി പി രാജീവ്. തൃശൂര്‍ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാർത്ഥി വി എസ് സുനിൽകുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടന പരിപാടി കാറളം സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading
പോക്സോ കേസിൽ കയ്പമംഗലം സ്വദേശിയായ പ്രതിക്ക് 32 വർഷം തടവ്..
പോക്സോ കേസിൽ കയ്പമംഗലം സ്വദേശിയായ പ്രതിക്ക് 32 വർഷം തടവ്.. ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 32 വർഷം തടവും 1,40,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു. 2017 സെപ്റ്റംബർ മുതൽ 2018 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കയ്‌പമംഗലം പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായContinue Reading
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രം ” കിഡ്നാപ്പ്ഡ് ” നാളെ (മാർച്ച് 22) വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ….
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രം ” കിഡ്നാപ്പ്ഡ് ” നാളെ (മാർച്ച് 22) വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രം ” കിഡ്നാപ്പ്ഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റലിയിൽ നടന്ന മത പരിവർത്തനത്തിൻ്റെയും ജൂത-ക്രിസ്ത്യൻ വംശജർ തമ്മിലുളളContinue Reading
ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള നിന്ദാ വചനങ്ങൾ പ്രതിഷേധാർഹമെന്ന് മന്ത്രി ബിന്ദു ; വംശവർണ്ണ വെറിയ്ക്ക് കാലം മറുപടി നൽകുമെന്നും മന്ത്രി..
ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള നിന്ദാ വചനങ്ങൾ പ്രതിഷേധാർഹമെന്ന് മന്ത്രി ബിന്ദു ; വംശവർണ്ണ വെറിയ്ക്ക് കാലം മറുപടി നൽകുമെന്നും മന്ത്രി.. ഇരിങ്ങാലക്കുട : സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ഉയർന്ന നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ് ആർ എൽ വി രാമകൃഷ്ണൻ. ജാതീയവിവേചനത്തിന്റെയും വംശ-വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങളാണ് നിന്ദാവാക്കുകൾ പറഞ്ഞ വനിത ഉള്ളിൽContinue Reading
സ്വകാര്യ ബസ് ഇടിച്ച് ചായക്കടയിലെ ജീവനക്കാരൻ മരിച്ചു;അപകടം ജോലി കഴിഞ്ഞ് സൈക്കിളിൽ അവിട്ടത്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ….
സ്വകാര്യ ബസ് ഇടിച്ച് ചായക്കടയിലെ ജീവനക്കാരൻ മരിച്ചു;അപകടം ജോലി കഴിഞ്ഞ് സൈക്കിളിൽ അവിട്ടത്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ…. ഇരിങ്ങാലക്കുട : സ്വകാര്യ ബസ് ഇടിച്ച് ചായക്കടയിലെ ജീവനക്കാരൻ മരിച്ചു. അവിട്ടത്തൂർ നോബിൾ ബ്രഡ് റോഡിൽ കടുകപ്പറമ്പിൽ ബാലകൃഷ്ണൻ (60 വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കു പാട്ടമാളി റോഡിലെ ചായക്കടയിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മരിയ എന്നContinue Reading
കേരളീയ നൃത്യനാട്യ കലകളിലെ കൈമുദ്രക രേഖപ്പെടുത്താൻ കൂടിയാട്ടകുലപതി വേണുജി കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുവാൻ മുദ്രോൽസവുമായി സാംസ്കാരിക നഗരം..
കേരളീയ നൃത്യനാട്യ കലകളിലെ കൈമുദ്രക രേഖപ്പെടുത്താൻ കൂടിയാട്ടകുലപതി വേണുജി കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുവാൻ മുദ്രോൽസവുമായി സാംസ്കാരിക നഗരം.. ഇരിങ്ങാലക്കുട : കേരളീയന്യത്യനാട്യ കലകളിലെ കൈമുദ്രകൾ രേഖപ്പെടുത്താൻ കൂടിയാട്ടകുലപതി വേണുജി കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുവാൻ മുദ്രോൽസവുമായി സാംസ്കാരിക നഗരം.നടനകൈരളിയിലെ കൊട്ടിച്ചേതം അരങ്ങിൽ നടന്ന മുദ്രോൽസവം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങൾ വേണുജിയെ തേടിയെത്താൻ വൈകിയെങ്കിലും ഈയടുത്ത് കേന്ദ്ര സംഗീതContinue Reading
കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 150 കിലോ കഞ്ചാവ്; യുവാക്കൾ അറസ്റ്റിൽ….
കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 150 കിലോ കഞ്ചാവ്; യുവാക്കൾ അറസ്റ്റിൽ…. കൊടുങ്ങല്ലൂർ : ലോറിയിൽ രഹസ്യ അറ നിർമ്മിച്ച് കടത്തുകയായിരുന്ന നൂറ്റമ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് പൊയ്യാറ വീട്ടിൽ അനുസൽ (29 വയസ് )പുത്തൻപീടിക അരിവീട്ടിൽ ശരത് (Continue Reading
ആനക്കൈമാറ്റത്തിന് കേന്ദ്ര അനുമതി; നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി; കേന്ദ്ര നടപടി 2022 ൽ രാജ്യസഭയിൽ നടത്തിയ വിഷയാവതരണത്തിൻ്റെ ഫലമെന്നും സുരേഷ് ഗോപി..
ആനക്കൈമാറ്റത്തിന് കേന്ദ്ര അനുമതി; നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി; കേന്ദ്ര നടപടി 2022 ൽ രാജ്യസഭയിൽ നടത്തിയ വിഷയാവതരണത്തിൻ്റെ ഫലമെന്നും സുരേഷ് ഗോപി.. ഇരിങ്ങാലക്കുട : അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകിയുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തെ സ്വാഗതം ചെയ്ത് ബിജെപി തൃശ്ശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. ഇത് സംബന്ധിച്ച 20222 ഏപ്രിൽ 6 ന് രാജ്യസഭയിൽContinue Reading
നഗരസഭാ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് ജനറൽ ആശുപത്രിയിൽ ചികിൽസാസൗകര്യം ഒരുക്കാൻ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം..
നഗരസഭാ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് ജനറൽ ആശുപത്രിയിൽ ചികിൽസാസൗകര്യം ഒരുക്കാൻ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം.. ഇരിങ്ങാലക്കുട :നഗരസഭ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ യോഗത്തില്‍ തീരുമാനം. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയ അശരണരായ ആളുകള്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗംContinue Reading
ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് ; മെയ് 19 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് 15000 പേർ….
ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് ; മെയ് 19 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് 15000 പേർ…. ഇരിങ്ങാലക്കുട : കേരളസഭാ നവീകരണത്തിന്റെ ഭാഗമായി മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയില്‍ ‘ദിവ്യകാരുണ്യ കോണ്‍ഗ്രസ്’ നടത്തുന്നു. രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ചാണ് ബൃഹത്തായ ഈ ആത്മീയോത്സവം. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളംContinue Reading
























