ബാലസംഘം തൃശ്ശൂർ ജില്ലാ സമ്മേളനം ഒക്ടോബർ 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; പങ്കെടുക്കുന്നത് ജില്ലയിലെ ഒരു ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 ഓളം പ്രതിനിധികൾ…
ബാലസംഘം തൃശ്ശൂർ ജില്ലാ സമ്മേളനം ഒക്ടോബർ 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; പങ്കെടുക്കുന്നത് ജില്ലയിലെ ഒരു ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 ഓളം പ്രതിനിധികൾ . ഇരിങ്ങാലക്കുട : ഒക്ടോബർ 19, 20 തീയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. 19 ന് രാവിലെ 10 ന് ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം ബാലസംഘം മുൻ സംസ്ഥാന സെക്രട്ടറി ഡോ ഷിജുഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകContinue Reading
എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി…
എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. മെഷീന് തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ മാസം 27 ന് പുലർച്ചെയാണ് അന്തർ സംസ്ഥാന സംഘം എടിഎം തകർത്ത് 35 ലക്ഷം രൂപയോളം കവർന്നത്. അഞ്ച് പ്രതികളെ വൻപോലീസ് സന്നാഹത്തോടെ ബസ്സിലാണ് ബുധനാഴ്ച നാല് മണിയോടെ മാപ്രാണത്ത് എത്തിച്ചത്. ഇവരിൽ ഇര്ഫാന്Continue Reading
ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ; കോട്ടൂരാൻ വീട്ടിൽ ചാക്കോയുടെ കുടുംബത്തിൻ്റെ ദുരിതം തുടരുന്നു…
ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ; കോട്ടൂരാൻ വീട്ടിൽ ചാക്കോയുടെ കുടുംബത്തിൻ്റെ ദുരിതം തുടരുന്നു. ഇരിങ്ങാലക്കുട: ആല്ബിന് സ്കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ക്രൈസ്റ്റ് കോളജ് – പൂതംകുളം ജംഗ്ഷന് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതി വന്നത്. ഠാണാ- കോളജ് ജംഗ്ഷൻContinue Reading
തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ പുനർനിർമ്മാണത്തിന് പ്രഥമപരിഗണനയെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ; ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണവിഷയത്തിൽ നഗരസഭയെ പഴിചാരിയുള്ള കെഎസ്ടിപി യുടെ നിലപാട് ശരിയല്ലെന്നും വിമർശനം…
തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ പുനർനിർമ്മാണത്തിന് പ്രഥമപരിഗണനയെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ; ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണവിഷയത്തിൽ നഗരസഭയെ പഴിചാരിയുള്ള കെഎസ്ടിപി യുടെ നിലപാട് ശരിയല്ലെന്നും വിമർശനം. ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ പുനർനിർമ്മിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി. പ്രസ് ക്ലബിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നുContinue Reading
കണ്ണൂർ എഡിഎമ്മിൻ്റെ മരണം; ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ്റെ ധർണ്ണ…
കണ്ണൂർ എഡിഎമ്മിൻ്റെ മരണം; ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ്റെ ധർണ്ണ ഇരിങ്ങാലക്കുട : കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. സിവിൽ സ്റ്റേഷനിൽ നടന്ന ധർണ്ണ അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് വി എസ് സിജോയ് അധ്യക്ഷത വഹിച്ചു. പി ആർ കണ്ണൻ, റോയ് ചെമ്മണ്ട, എContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയിക്ക്; ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ; തിരഞ്ഞെടുപ്പിൽ ഒരു എൽഡിഎഫ് അംഗത്തിൻ്റെയും എഴ് ബിജെപി അംഗങ്ങളുടെയും വോട്ട് അസാധുവായി; യുഡിഎഫ് – എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി ബിജെപി …
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയിക്ക്; ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ; തിരഞ്ഞെടുപ്പിൽ ഒരു എൽഡിഎഫ് അംഗത്തിൻ്റെയും എഴ് ബിജെപി അംഗങ്ങളുടെയും വോട്ട് അസാധുവായി; യുഡിഎഫ് – എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി ബിജെപി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയ്ക്ക്. ചൊവ്വാഴ്ച പകൽ 11 ന് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി മേരിക്കുട്ടി ജോയ്ക്ക് 17Continue Reading
പുല്ലുർ നാടക രാവിന് കൊടിയേറി; പരിപാടികൾ ഒക്ടോബർ 21 മുതൽ 27 വരെ…
പുല്ലുർ നാടക രാവിന് കൊടിയേറി; പരിപാടികൾ ഒക്ടോബർ 21 മുതൽ 27 വരെ ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ” പുല്ലൂർ നാടക രാവ് ” ന് കൊടിയേറി. രാവിലെ നടന്ന ചടങ്ങിൽ വയലാർ രാമവർമ്മയുടെ മകൾ യമുന ഭാരതിയും സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്തും ചേർന്നാണ് കൊടിയേറ്റിയത്. സംഘാടക സമിതി ചെയർമാൻ എContinue Reading
കേരളത്തില്‍ രണ്ട് പുതിയ ചീവീടുകളെ കൂടി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി…
കേരളത്തില്‍ രണ്ട് പുതിയ ചീവീടുകളെ കൂടി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കേരളത്തില്‍ നിന്നും രണ്ട് ഇനം ചീവീടുകളെ കൂടി കണ്ടെത്തി. ഈക്കാന്തസ് ഇന്‍ഡിക്കസ്, ഈക്കാന്തസ് ഹെന്റിയി എന്നീ ചീവീടുകളെയാണ് സംസ്ഥാനത്ത് നിന്നും ആദ്യമായി കണ്ടെത്തിയത്. പുല്‍ച്ചാടികളും, വിവിധയിനം ചീവീടുകളും ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഓര്‍ത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഇവ. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇ.സ്. തസ്നിം,Continue Reading
കൂടൽമാണിക്യക്ഷേത്രത്തിൽ ചരിത്രസെമിനാറിന് തുടക്കമായി; ചരിത്രത്തെ തിരിച്ച് പിടിക്കാൻ കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും ഡോ രാജൻ ഗുരുക്കൾ…
കൂടൽമാണിക്യക്ഷേത്രത്തിൽ ചരിത്രസെമിനാറിന് തുടക്കമായി; ചരിത്രത്തെ തിരിച്ച് പിടിക്കാൻ കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും ഡോ രാജൻ ഗുരുക്കൾ ഇരിങ്ങാലക്കുട : ചരിത്രം കഴിഞ്ഞ് പോയതാണെന്നും മാറ്റാനും തിരിച്ച് പിടിക്കാനും കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്-ചെയർമാൻ ഡോ രാജൻ ഗുരുക്കൾ. കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികവും ചരിത്ര സെമിനാറും ഉദ്ഘാടനംContinue Reading
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകരുടെ ധർണ്ണ…
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകരുടെ ധർണ്ണ ഇരിങ്ങാലക്കുട: കേരളത്തെ തകർത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. ആൽത്തറ പരിസരത്ത് നടന്ന ധർണ്ണ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.Continue Reading























