നിക്ഷേപത്തുക തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഐടിയു ബാങ്കിന് മുന്നിൽ പ്ലാക്കാർഡുകളുമായി വയോധിക ദമ്പതികളുടെ സമരം; 79 കാരനായ ഈസ്റ്റ് കോമ്പാറ സ്വദേശി നിക്ഷേപിച്ചത് മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിലൂടെ നേടിയെടുത്ത പണം .   ഇരിങ്ങാലക്കുട : ” പണം തിരിച്ച് കിട്ടിയില്ലെങ്കിൽ ബാങ്കിൻ്റെ ഉള്ളിൽ കിടന്ന് മരിക്കും. എല്ലാവരെയും ഉള്ളിൽ ഇട്ട് കൊന്നോട്ടെ. കരുവന്നൂർ പോലെ തട്ടിപ്പ് തന്നെയാണ് ഇവിടെയും ” – പറയുന്നത് ഇരിങ്ങാലക്കുട ഐടിയു ബാങ്കിന്Continue Reading

കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 17 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 17 ഞായറാഴ്ച ഇരിങ്ങാലക്കുട കല്ലട റീജൻസിയിൽ നടക്കും. രാവിലെ 9.30 ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. 150 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം, ജില്ലാ സെക്രട്ടറി പിContinue Reading

താണിശ്ശേരിയിൽ റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ കാറുടമയെയും സുഹൃത്തിനെയും അക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : താണിശ്ശേരിയിലുള്ള സുഹൃത്തിന്റെ വീടിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്ത താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സോജി (45 വയസ് ) എന്നയാളെ അസഭ്യം പറയുകയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇയാളുടെ കാറിന്റെ മുൻവശത്തെ ചില്ല് കല്ല്കൊണ്ട് കുത്തിപ്പൊട്ടിക്കുകയും കാറിന്റെ ഡോറിൽ ചവിട്ടി കേടുപാടുകൾ വരുത്തുകയും സോജിയുടെ സുഹൃത്തായ സുധീറിനെയും അക്രമിച്ച്Continue Reading

മുരിയാട് സ്വദേശിയുടെ വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട :ആളൂർ പോലീസ് സ്റ്റേഷനിലെ 2020 ലെ ഒരു മോഷണക്കേസിൽ ഒളിവിലായിരുന്ന പുത്തൂർ വെട്ടുകാട് സ്വദേശി കണ്ണംകുണ്ണി വീട്ടിൽ ഡെയ്സൺ 48 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.2020 ജനുവരി 31 ന് രാവിലെ 8.30 മണിക്കും വൈകിട്ട് 6.15 മണിക്കും ഇടയിലുള്ള ഉള്ള സമയം മുരിയാട് സ്വദേശിയുംContinue Reading

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മുൻവശത്തെ മതിലിൻ്റെയും ഗേറ്റ് വേയുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തെ മതിലിന്റെയും ഗേറ്റ് വേയുടെയും നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തെ മതിലും ഗേറ്റ് വേയും നിര്‍മിക്കുന്നത്. 24 മീറ്റര്‍ നീളത്തില്‍ മതിലിന്റെContinue Reading

ഐടിയു ബാങ്കുമായി ബന്ധപ്പെട്ട പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബിജെപി അംഗങ്ങളുടെ പ്രതിഷേധം; പ്രമേയം കൗൺസിലിൻ്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചെയർപേഴ്സൺ; പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമെന്നും ചെയർപേഴ്സൺ ഒഴിഞ്ഞ് മാറരുതെന്നും എൽഡിഎഫ്; പട്ടണം സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലെന്ന് ബിജെപി ഇരിങ്ങാലക്കുട : ഐടിയു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ നഗരസഭ യോഗത്തിൽ ബിജെപി അംഗങ്ങളുടെ പ്രതിഷേധം. തങ്ങൾ നേരത്തെ നൽകിയ പ്രമേയം നിശ്ചിത അജണ്ടകൾക്ക് മുമ്പായിContinue Reading

ആനന്ദപുരം ഇ.എം.എസ് ഹാളിന് ഇനി പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ ബ്ലോക്ക് പദ്ധതി ഫണ്ടിൽ നിന്നും 47 . 4 ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആനന്ദപുരം ഇ.എം.എസ് ഹാളിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്Continue Reading

ഉന്നത വിജയം നേടിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രസ്സ് ക്ലബിൻ്റെ ആദരം ; പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന മികവും വർധിപ്പിക്കാൻ നാനാമുഖമായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാനും സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന മികവും വർധിപ്പിക്കാൻ നാനാമുഖമായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർContinue Reading

നവ്യാനുഭവം പകർന്ന് തിരനോട്ടം അരങ്ങ് 2025; നിറഞ്ഞ സദസ്സിൽ കീചകവധം കഥകളി അവതരണം ഇരിങ്ങാലക്കുട : ദുബായിലും കേരളത്തിലും കലാസംസ്കാരികപ്രവർത്തനങ്ങൾ നടത്തിവരുന്ന തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ ഡോ കെ എൻ പിഷാരടി കഥകളി ക്ലബിൻ്റെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അരങ്ങ് 2025 ആസ്വാദകർക്ക് നവ്യാനുഭവമായി. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീണിക്കപ്പറമ്പിലും തിരനോട്ടം പ്രതിനിധി പി എസ് രാമസ്വാമിയും ചേർന്ന് കളിവിളക്കു തെളിയിച്ചു. ക്ലബ് പ്രസിഡന്‍റ് രമേശന്‍Continue Reading

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അറുപത് ശതമാനം റോഡുകളും ബിഎം ആൻ്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മന്ത്രിമുഹമ്മദ്‌ റിയാസ്; 17 കോടിയോളം രൂപ ചിലവഴിച്ച് പുനരുദ്ധരിച്ച മാപ്രാണം – നന്തിക്കര റോഡ് നാടിന് സമർപ്പിച്ചു ഇരിങ്ങാലക്കുട : സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വലിയ കുതിപ്പാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മാപ്രാണം- നന്തിക്കര റോഡിന്റെ ഉദ്ഘാടനം ഓൺലൈനായിContinue Reading