മുരിയാട് സീയോനിൽ കൂടാരത്തിരുന്നാൾ ജനുവരി 29 മുതൽ   ഇരിങ്ങാലക്കുട : മുരിയാട് എംപറർ എമ്മാനുവൽ ചർച്ച് (സീയോൻ) സംഘടിപ്പിക്കുന്ന കൂടാരത്തിരുന്നാളിൻ്റെ പ്രധാന ചടങ്ങുകൾ ജനുവരി 29, 30 തീയതികളിൽ നടക്കും. 29 ന് വൈകീട്ട് 4ന് ബൈബിൾ സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻഡ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട് ഗ്രാമം ചുറ്റി ഘോഷയാത്ര നടക്കുമെന്ന് ബ്രദർ തോമസ് ജോസഫ്, ട്രസ്റ്റി എൽദോ കെ മാത്യു, ജോസ്Continue Reading

സംസ്ഥാന തല സ്കേറ്റിംഗ് ചാംപ്യൻഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിൽ ജനുവരി 31 ന്   ഇരിങ്ങാലക്കുട : സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നു. ജനുവരി 31 ന് രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ അമ്പതോളം സ്കൂളുകളിൽ നിന്നായി ഇരുനൂറോളം കുട്ടികൾ 56 കാറ്റഗറികളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് സ്കൂൾ മാനേജരും കത്തീഡ്രൽ വികാരിയുമായ ഫാ ലാസ്സർ കുറ്റിക്കാടൻ, പ്രധാന അധ്യാപിക റീജ ജോസ്Continue Reading

വിത്ത് ബില്ലും രാസവള വില വർധനവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭയുടെ പ്രതിഷേധ സമരം. ഇരിങ്ങാലക്കുട:വിത്ത് ബിൽ പിൻവലിക്കുക,രാസവള വില വർധനവ് പിൻവലിക്കുക,പുതിയ തൊഴിലുറപ്പ് നിയമം പിൻവലിക്കുക,വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യാ കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ സമരം. പ്രകടനവും പൊതുയോഗവും സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ കമ്മിറ്റി അംഗംContinue Reading

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഇരിങ്ങാലക്കുട കനാൽബേസ് സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : കുഴിക്കാട്ടുക്കോണം സ്വദേശി കെങ്കയിൽ വീട്ടിൽ അമൽ (29 വയസ് ) എന്നയാളെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഇരിങ്ങാലക്കുട സോൾവെന്റ് റോഡ് കനാൽബേയ്സ് സ്വദേശി പരിയാടത്ത് വീട്ടിൽ സുനിലനെ 36 (വയസ്സ് ) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരിContinue Reading

പൊറത്തിശ്ശേരിയിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി ; ഇടഞ്ഞ ആന പിങ്ക് പോലീസിൻ്റെ കാർ കുത്തി മറച്ചിട്ടു.   ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി.പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആനയാണ് കണ്ടാരം തറ മൈതാനത്ത് ഇടഞ്ഞോടിയത്. പകൽ പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം.വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയില്‍ ഗൗരിനന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ചമയങ്ങൾ എല്ലാം അഴിച്ച് വച്ചതിന് ശേഷംContinue Reading

വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം .   ഇരിങ്ങാലക്കുട: വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം . ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ പതാക ഉയർത്തി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് പട്ടണത്തിൽ നടന്ന റാലിയിൽ കുട്ടികൾ അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ ആസ്ഥാനത്ത്Continue Reading

ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആളൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലിം പള്ളിക്ക് സമീപം വെച്ച് ടൂവിലറിൽ പോകുകയായിരുന്ന സ്ത്രീയെ കാറിടിപ്പിച്ച് വീഴ്ത്തിയ കേസിലെ പ്രതിയും ഭർത്താവുമായ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് (38 വയസ് ) അറസ്റ്റിൽ .2025 നവംബർ 11 ന് പകൽ ആയിരുന്നു സംഭവം.വെള്ളാഞ്ചിറ സ്വദേശിയായ ഭാര്യയുടെ സ്വർണ്ണം പ്രതിContinue Reading

ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അമല അന്ന അനിലിന് സമ്മാനിച്ചു   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയ രത്ന സംസ്ഥാനതല പുരസ്കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ പി ജി വിദ്യാർഥിനി അമല അന്ന അനിലിന് മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൽ. സുഷമ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ് അധ്യക്ഷതContinue Reading

കെ വി രാമകൃഷ്ണന് ആശാൻ സ്മാരക കവിതാ പുരസ്കാരം തൃശ്ശൂർ : ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശാൻ സ്മാരക അസോസിയേഷൻ്റെ 2025 ലെ ആശാൻ സ്മാരക പുരസ്കാരത്തിന് കവി കെ വി രാമകൃഷ്ണൻ അർഹനായി. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള കവിതാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്ന എന്ന് ഡോ സി കെ രവി , പി വി കൃഷ്ണൻനായർ, പിContinue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; ഗോകുലം എഫ് സി ജേതാക്കൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ നേതൃത്വത്തിൽ നടന്ന പ്രഥമ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗോകുലം എഫ് സി കോഴിക്കോട് ജേതാക്കൾ. ഫൈനലിൻ്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മൽസരത്തിൽ 2-1 എന്ന സ്കോറിന് കേരള പോലീസിനെ ഗോകുലം എഫ് സി പരാജയപ്പെടുത്തി. കളിയുടെ ആദ്യ മിനിറ്റിൽContinue Reading