തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും അപകടങ്ങളും; റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശത്തിൽ നടപടികൾ ഉണ്ടായില്ലെന്ന വിമർശനവുമായി ബസ്സുടമകൾ.   ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലുർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കും അപകടങ്ങൾക്കും പരിഹാരമായി റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ട്Continue Reading

പുല്ലൂർ ചമയം നാടകവേദിയുടെ നാടകവിരുന്നിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ചമയം പുരസ്കാരം പി കെ കിട്ടൻ മാസ്റ്റർക്ക് സമ്മാനിച്ചു. ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 27- മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാടക രാവിന് തുടക്കമായി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടക രാവിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം പി പ്രൊഫ സാവിത്രിContinue Reading

ബസ്സിലെ ലൈംഗിക അതിക്രമം; മാള സ്വദേശിയായ 51 കാരന് ആറ് വർഷം കഠിന തടവ് ഇരിങ്ങാലക്കുട:പ്രായപൂർത്തിയാകാത്ത 16 കരെ ബസ്സിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച കേസിൽ മാള സ്വദേശി ആയി വീട്ടിൽ രാജീവിനെ (51 വയസ്സ്) ആറ് വർഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ ശിക്ഷിച്ചു. 2023 ജനുവരി 12 നായിരുന്നു സംഭവം. പുതുക്കാട് സി ഐContinue Reading

2028 ഓടെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി കേരളം നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി; പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പിന്തുണയോടെ ഇരിങ്ങാലക്കുട: അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി കേരളം നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ കെഎഫ്എല്‍ ആസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്സ്Continue Reading

കരുവന്നൂർ ചെറിയ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ കരുവന്നൂർ സ്വദേശി മരിച്ചു;ബസ്സിൻ്റെ അമിത വേഗത അപകടകാരണമെന്ന് നാട്ടുകാർ; ബസ്സുകൾ തടഞ്ഞും വഴി തിരിച്ച് വിട്ടും പ്രതിഷേധം   ഇരിങ്ങാലക്കുട : തൃശ്ശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരുവന്നൂർ ചെറിയ പാലത്തിന് സമീപം വീണ്ടും വാഹനപകടം. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിലിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു . കരുവന്നൂർ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടിൽContinue Reading

ആലുവ ചൊവ്വരയിൽ ലോറി ബൈക്കിലിടിച്ച് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശിയായ വിദ്യാർഥി മരിച്ചു. ഇരിങ്ങാലക്കുട : ആലുവയ്ക്കടുത്ത് ചൊവ്വരയിൽ നടന്ന വാഹനപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാർഥി മരിച്ചു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കരിപറമ്പിൽ ചന്ദ്രൻ്റെ മകൻ സരുൺ (18 വയസ്സ് ) ആണ് മരിച്ചത്. ചൊവ്വര കെഎംഎം കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് . രാവിലെ വീട്ടിൽ കോളേജിൽ എത്തിയതിന് ശേഷം ഭക്ഷണം വാങ്ങിക്കാൻ കൂട്ടുകാരൻ്റെ ബൈക്ക് എടുത്ത് ഇറങ്ങിയപ്പോൾ ചൊവ്വരContinue Reading

മ്ലാവിനെ വേട്ടയാടി കറി വച്ച് കഴിച്ച സംഭവം; കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആള്‍ പിടിയിൽ   ചാലക്കുടി : പോട്ടയിലെ വീട്ടിൽ നിന്നും മ്ലാവിറച്ചി പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവീസ് (50)നെയാണ് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് മുപ്ലിയം ഫോറസ്റ്റ് അധികൃതർ പിടികൂടിയത്. ആന കൊമ്പ് മോഷണം, സ്വർണ്ണ കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണിയാൾ. 2019 മെയ് മാസത്തിൽ മോസ്‌കോ നഗർContinue Reading

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൻ്റെ പേരിൽ ഇരിങ്ങാലക്കുട ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥന് വധഭീഷണി; മണ്ണുത്തി പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു ഇരിങ്ങാലക്കുട : ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൻ്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ഭീഷണി. ഇരിങ്ങാലക്കുട ആർടിഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കൾസ് ഇൻസ്പെക്ടർ ഒല്ലൂക്കര കൈനിക്കാട്ട് വീട്ടിൽ ശ്രീകാന്ത് (33 വയസ്സ്) നെയാണ് ഈ മാസം ഒക്ടോബർ 18 ന് തിരുവാണിക്കാവിൽ ഉള്ള വീട്ടിൽ ഇന്നോവ കാറിൽ എത്തിയContinue Reading

ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു; നിയന്ത്രണം വിട്ട ബസ്സിടിച്ച് കപ്പേളയുടെ ഭണ്ഡാരവും തകർന്നു.   ഇരിങ്ങാലക്കുട : ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. മാപ്രാണം കപ്പേളയ്ക്ക് മുൻപിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന റാംജി എന്ന ബസ്സ് സ്‌കൂട്ടറിൽ ഇടിച്ച് ചാലക്കുടി തിരുത്തിപ്പറമ്പ് സ്വദേശികളായ നായത്തോടൻ വീട്ടിൽ വർഗ്ഗീസ് (65) ഭാര്യ മേരിContinue Reading

സ്കൂട്ടറിൽ കടത്തികൊണ്ട് വരികയായിരുന്ന അമ്പത് ഗ്രാം കഞ്ചാവുമായി കോണത്തുകുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട :സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . കോണത്തുകുന്ന് പുഞ്ചപ്പാടം കോലോത്ത് വീട്ടിൽ അഭിജിത് കൃഷ്ണ (21 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി ആറും സംഘവും കോണത്തുകുന്ന് വച്ച് അറസ്റ്റ് ചെയ്തത്.കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥരായ ബാബു, പി കെ ഉണ്ണികൃഷ്ണൻ,Continue Reading