ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കുടിവെള്ള പ്രശ്നം; പുതിയ പദ്ധതിക്ക് രൂപം നൽകാൻ ഉന്നതതലയോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് പുതിയ പദ്ധതി ആവിഷ്ക്കരിക്കാൻ ഉന്നതതല യോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. വിവിധ വാർഡുകളിൽ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നതിനെ തുടർന്നാണിത്. ആയിരത്തിഅഞ്ഞൂറോളം കുടിവെള്ളContinue Reading

ക്രൈസ്റ്റ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻ്റ് മൽസരം ; വി ദേവനാരായണനും അന്ന സജീവും ജേതാക്കൾ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കോമേഴ്സ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് മത്സരത്തിൽ ബോയ്സ് വിഭാഗത്തിൽ വി ദേവനാരായണനും ഗേൾസ് വിഭാഗത്തിൽ അന്ന സജീവും തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ സി .കെ രവിContinue Reading

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാൾ ജനുവരി 26, 27, 28 തീയതികളിൽ   ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാൾ ജനുവരി 26, 27, 28 തീയതികളിൽ ആഘോഷിക്കും. 25 ന് വൈകീട്ട് 7 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ദീപാലാങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുമെന്ന് വികാരി ഫാ സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് നടക്കുന്നContinue Reading

സെൻ്റ് മേരീസ് സ്കൂളിൽ സംസ്ഥാന സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പ് ജനുവരി 31 ന്   ഇരിങ്ങാലക്കുട :സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജനുവരി 31 ന് നടത്തുന്ന സംസ്ഥാന സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കത്തിഡ്രൽ വികാരി ഫാ ഡോ ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽContinue Reading

അക്കാദമി നോമിനേഷൻ നേടിയ കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇന്ന്  ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ   ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പേപ്പർ ഫാക്ടറിൽ ദീർഘനാളായി ജോലി ചെയ്യുന്ന മധ്യവയസ്കനായ യു മാൻContinue Reading

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം സ്റ്റേഷൻ പദവി; കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ; മന്ത്രിയുടെ നിലപാട് മാറിയതിൻ്റെ കാരണം വ്യക്തമല്ലെന്നും അസോസിയേഷൻ   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ജില്ലയിലെ രണ്ടാം സ്റ്റേഷൻ എന്ന തലത്തിൽ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര മന്ത്രിയും എം പിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലെ നിർമ്മാണം പൂർത്തിയാകുന്ന കോടതി സമുച്ചയംContinue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; 4 -1 എന്ന സ്കോറിന് ഗോകുലം എഫ് സിക്ക് വിജയം; ഇന്ന്  സെമിയിൽ ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയിൽ ഇന്ന്  ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും. വൈകീട്ട് എഴിനാണ്Continue Reading

ക്രൈസ്റ്റിന് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് സ്വശ്രയ വിഭാഗം ഒരുക്കിയ ഓണമെഗാസദ്യ ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഒരു വലിയ വാഴയിലയിൽ 325 വിഭവങ്ങളുമായി ഒരുക്കിയ സദ്യക്കാണ് അംഗീകാരം നേടിയത്. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം. ഡി. യും സിഇഒ യുമായ വി പി നന്ദകുമാർ സ്വശ്രയ കോമേഴ്‌സ് വിഭാഗം അധ്യക്ഷൻ പ്രൊഫ.Continue Reading

ആരോഗ്യത്തിൻ്റെയും ലഹരി വിരുദ്ധ സന്ദേശത്തിൻ്റെയും പ്രഖ്യാപനമായി വനിതകളുടെ മിനി മാരത്തോൺ സെൻ്റ് ജോസഫ്സ് കോളജിൽ   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ സംഘടിപ്പിച്ച ‘ഫിറ്റ് 4 ലൈഫ് – സീസൺ 2 പരിപാടിയുടെ ഭാഗമായി നടന്ന വനിതാ മിനി മാരത്തോൺ ആരോഗ്യത്തിന്റെയും ലഹരിവിരുദ്ധ സന്ദേശത്തിന്റെയും പ്രഖ്യാപനമായി മാറി. രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ പങ്കെടുത്ത മാരത്തോൺ ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിContinue Reading

സി ജെ ശിവശങ്കരൻ മാസ്റ്റർ അനുസ്മരണവും അധ്യാപക സംഗമവും ജനുവരി 24 ന് ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ ഇരിങ്ങാലക്കുട : ഇ കെ എൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് മുൻ അധ്യാപകനും ശാസ്ത്ര പ്രചാരകനും എകെപിസിടിഎ സംസ്ഥാന ട്രഷററും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി ജെ ശിവശങ്കരൻ മാസ്റ്ററുടെ അനുസ്മരണവും അധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. ജനുവരി 24 ന് വൈകീട്ട് 4 ന്Continue Reading