മുരിയാട് എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെയും പാചകപ്പുരയുടെയും ഉദ്ഘാടനം ജനുവരി 3 ന്; നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : 130 വർഷത്തെ പാരമ്പര്യമുള്ള മുരിയാട് എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ പാചകപ്പുര കം സ്റ്റോറിൻ്റെയും നിർമ്മാണം പൂർത്തിയായി. ജനുവരി 3 ന് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. 60 ലക്ഷംContinue Reading

സ്നേഹക്കൂട്; മണ്ഡലത്തിലെ നാലാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി; വർണ്ണക്കുടയുടെ സമാപന ചടങ്ങിൽ വച്ച് താക്കോൽ കൈമാറി.   ഇരിങ്ങാലക്കുട : സ്നേഹക്കൂട് ഭവന പദ്ധതിയിലെ മണ്ഡലത്തിലെ നാലാമത്തെ വീടിന്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുടയിൽ വർണക്കുടയുടെ സമാപന വേദിയിൽ മന്ത്രി വീടിന്റെ താക്കോൽ പരേതനായ നാടൻ പാട്ട് കലാകാരൻ സുരേന്ദ്രന്റെ ഭാര്യ സജിനിയ്ക്ക് കൈമാറി. നടവരമ്പ് ഗവ. മോഡല്‍ ഹയര്‍Continue Reading

കരുവന്നൂർ ബാങ്ക് കൊള്ള; ലക്ഷങ്ങൾ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം നിഷേധിക്കുന്ന ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ബാങ്കിന് മുന്നിൽ ബിജെപി സമരം .   ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും നിക്ഷേപകൻ്റെ ചികിത്സക്ക് പണം നിഷേധിക്കുന്ന നടപടിക്കെതിരെ ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ സമരം .ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട്Continue Reading

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയിറങ്ങി; സമാപന ചടങ്ങിൽ കലാകാരൻമാർക്ക് ആദരം   ഇരിങ്ങാലക്കുട: ഡിസംബർ 21 മുതൽ 29 വരെ നീണ്ടു നിന്ന ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയുടെ സമാപനദിനമായ ഇന്ന് സാംസ്കാരിക സമ്മേളനം ജയരാജ് വാരിയർ ഉദ്ഘാടനം നിർവ്വഹിച്ചു. വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ അയ്യപ്പകുട്ടി ഉഭിമാനം, പല്ലൊട്ടി ടീം,ജിതിൻ രാജ്, മാസ്റ്റർContinue Reading

പൊറത്തൂച്ചിറ സംരക്ഷിക്കാൻ നടപടികളില്ല; പ്രതിരോധകലാസന്ധ്യയുമായി കർഷകർ.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ 32,33,35,36 എന്നീ വാർഡുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും,കല്ലടത്താഴം,തളിയക്കോണം പടവുകളിലെ നെൽകൃഷിക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി പനോലി പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള സ്ലൂയിസ് ഷട്ടർ അടച്ച് വെള്ളം സംഭരിച്ചു നിർത്തുന്ന പൊറത്തുച്ചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു.തുലാവർഷക്കാലത്ത് ലഭിക്കുന്ന മഴവെള്ളം സംഭരിച്ചാണ് പൊറത്തൂച്ചിറ ജലസമൃദ്ധമാക്കുന്നത്.എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇരിങ്ങാലക്കുട പട്ടണത്തിലെ തരിശിട്ടിരിക്കുന്നContinue Reading

അവിട്ടത്തൂരിൽ വൈദ്യുതി ലൈന്‍ പൊട്ടിവീണു; എട്ട് വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു; വൈദ്യുതിയുടെ അമിതപ്രവാഹത്തിൽ കത്തിയമര്‍ന്നത് ലക്ഷങ്ങളുടെ വീട്ടുപകരണങ്ങള്‍   ഇരിങ്ങാലക്കുട: വൈദ്യുതി കമ്പി പൊട്ടിവീണതോടെ എട്ടു വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. അവിട്ടത്തൂര്‍ മാവിന്‍ ചുവടിനു സമീപമുള്ള എട്ടു വീടുകളിലെ ഉപകരണങ്ങളാണ് കത്തി നശിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. പുത്തന്‍പീടിക വീട്ടില്‍ സേവ്യറിന്റെ വീട്ടിലാണ് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. എസി പൊട്ടിത്തെറിക്കുകയും വീടിനുള്ളിലെ കമ്പ്യൂട്ടറും കട്ടിലുംContinue Reading

താളമേളവിസ്മയം തീർത്ത് വർണ്ണക്കുട ; ആവേശം നിറച്ച് ആൽമരം മ്യൂസിക് ബാൻഡും നല്ലമ്മ പാട്ടുൽസവവും. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയിൽ രണ്ടാം ദിനം ആയിരങ്ങൾക്ക് ആവേശമായി താളമേളവിസ്മയം തീർത്ത് ആൽമരം മ്യൂസിക് ബാൻഡും നല്ലമ്മ നാടൻപാട്ടുത്സവവും ക്ലാസിക്കൽ നൃത്തനൃത്യങ്ങളും. പരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മികച്ച നടിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം കരസ്ഥമാക്കിയ സിജി പ്രദീപിനെയും സംഗീതContinue Reading

അവധി എടുത്തതിനെ ചൊല്ലി അധികൃതരുമായി സംഘർഷം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നേഴ്സിൻ്റെ ആത്മഹത്യാശ്രമം. ഇരിങ്ങാലക്കുട : അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള സംഘർഷത്തിനൊടുവിൽ അമിത അളവിൽ രക്തസമ്മർദത്തിനുള്ള ഗുളിക കഴിച്ച് നേഴ്സിൻ്റെ ആത്മഹത്യാശ്രമം. ജനറൽ ആശുപത്രിയിലെ ഗ്രേഡ് രണ്ട് നേഴ്സിംഗ് സൂപ്രണ്ട് പേരാമ്പ്ര മണ്ഡലി ഷാജുവിൻ്റെ ഭാര്യ ഡീന(52 വയസ്സ്) ആണ് അമിത അളവിൽ മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചയ്ക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയിൽ വച്ചായിരുന്നു സംഭവം.Continue Reading

കരുവന്നൂര്‍ സഹകരണ ബാങ്കിൽ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും ചികില്‍സക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി മാടായിക്കോണം സ്വദേശിയായ നിക്ഷേപകന്‍; കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഒന്നര ലക്ഷം രൂപ നൽകിയതായി ബാങ്ക് അധികൃതർ   ഇരിങ്ങാലക്കുട: ലക്ഷങ്ങള്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകൻ. മാടായിക്കോണം നെടുംപുറത്ത് വീട്ടില്‍ ഗോപിനാഥിന് ജീവിതകാലം മുഴുവന്‍ വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച പണം ചികിത്സയ്ക്ക് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഗോപിനാഥ് സുഖമില്ലാതെ കിടക്കുകയാണ്. 2015Continue Reading

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് തുടക്കമായി; വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ചടങ്ങിൽ ആദരം. ഇരിങ്ങാലക്കുട : വർണ്ണക്കുട സാംസ്കാരികോത്സവത്തിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനുമായ ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ഉപഹാരവും പ്രശസ്തിപത്രവും നൽകിContinue Reading