” കലാലയരത്ന ” പുരസ്കാരം ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർഥിനി അമല അന്ന അനിലിന്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പാൾ ഫാ. ജോസ് ചുങ്കൻ്റെ പേരിലുള്ള കലാലയരത്‌ന പുരസ്‌കാരത്തിന് ചങ്ങനാശ്ശേരി എസ് ബി കോളേജിലെ രണ്ടാം വർഷ എം എ ഹിസ്റ്ററി വിദ്യാർഥിനി അമല അന്ന അനിൽ അർഹയായി. 5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ജനുവരി 20 ന് 2.30ന് കോളേജിലെContinue Reading

തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാന സിഎല്‍സിയുടെ സ്വീകരണം; സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍   ഇരിങ്ങാലക്കുട: സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് രൂപതബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. സംസഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് നൽകിയ സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുത്ത മുന്‍ സംസഥാന വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വേളൂക്കര പഞ്ചായത്തംഗമായിContinue Reading

ആർട്സ് കേരള കലോത്സവം; ഇരിങ്ങാലക്കുട ക്രൈസ്റ്റും തൃശ്ശൂർ എസ് ആർ വി കോളേജും ജേതാക്കൾ .   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ആതിഥ്യം വഹിച്ച ആർട്സ് കേരള കലോത്സവത്തിൽ സംഘനൃത്തത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നും രണ്ടും സ്ഥാനങ്ങളും ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് മൂന്നാം സ്ഥാനവും നേടി. മികച്ച ചമയത്തിനുള്ള രാമേട്ടൻ പുരസ്കാരം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ പിContinue Reading

തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ “നിഴൽവ്യാപാരികൾ ” ക്കും ” സ്വാലിഹ് ” നും   തൃശ്ശൂർ : സാമൂഹ്യ യാഥാർഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പൻ ക്രീയേഷൻസിന്റെ “നിഴൽ വ്യാപാരികൾ”,“സ്വാലിഹ്” എന്നീ സിനിമകൾക്ക് തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റി എർപ്പെടുത്തിയ അവാർഡുകൾ നേടി.“നിഴൽ വ്യാപാരികൾ” എന്ന സിനിമയുടെനിർമ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ചു. ” സ്വാലിഹ്” സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യൻContinue Reading

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം; കരട് ലിസ്റ്റിന് ജില്ലാതല സമിതി യോഗത്തിൻ്റെ അംഗീകാരം തൃശ്ശൂർ : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർനിർണ്ണയിച്ച് കൊണ്ട് റവന്യൂ അധികൃതർ തയ്യാറാക്കിയ കരട് ലിസ്റ്റ് ജില്ലാതല സമിതി യോഗം അംഗീകരിച്ചു. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി നിലവിലെ മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ന്യായവില പുനർനിർണയിച്ചിരിക്കുന്നത്. എടതിരിഞ്ഞി വില്ലേജിൽ 2010 ലെ ന്യായവില ന്യായവിലContinue Reading

മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയിൽ എത്തിയതിന്റെ ഓർമ്മയ്ക്കായി മഹാത്മാപാദമുദ്ര @ 93 ചടങ്ങുമായി നീഡ്സ് ഇരിങ്ങാലക്കുട:രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയിൽ എത്തിയതിന്റെ ഓർമ്മക്കായി നീഡ്സിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ പാദമുദ്ര@93 ചടങ്ങ് സംഘടിപ്പിച്ചു. 1934 ജനുവരി മാസം 17 ന് ചളിയാം പാടത്ത് നടന്ന സമ്മേളനത്തിൽ ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങുന്നതിനു വേണ്ടിയാണ് ഗാന്ധിജി എത്തിയത്.ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിന് ശേഷം മഹാത്മാ ഗാന്ധി വിശ്രമിച്ചത് ഇരിങ്ങാലക്കുടയിലുള്ള പഴയ തിരുവിതാംകൂർ സത്രമായ ഇപ്പോഴത്തെ പി.ഡബ്ലി.യൂ റെസ്റ്റ് ഹൗസ്Continue Reading

ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ ആഘോഷിക്കും. ജനുവരി 31 ന് വൈകീട്ട് 7 നും 7. 48 നും മധ്യേ കൊടിയേറ്റുമെന്ന് സമാജം പ്രസിഡൻ്റ് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻContinue Reading

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ കല്ലട വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും. 21 ന് പ്രതിഷ്ഠാദിന ചടങ്ങുകൾ , 23 , 24 , 25 , 26 ദിവസങ്ങളിൽ കലാപരിപാടികൾ, വേലാഘോഷദിനമായ 27 ന് ക്ഷേത്ര ചടങ്ങുകൾ, വൈകീട്ട് 6.30 മുതൽ എഴ് ഗജവീരൻമാർ അണിനിരക്കുന്ന എഴുന്നെള്ളിപ്പ് ,Continue Reading

സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട : യോനക്സ്-സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ തുടക്കമായി. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.ടിഡിബിഎസ്എ പ്രസിഡണ്ട് ബാബു മേച്ചേരിപ്പിടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പീറ്റർ ജോസഫ് ,കെ.ബി.എസ്.എ സെക്രട്ടറി മുഹമ്മദ് താരിഖ് , ക്രൈസ്റ്റ്Continue Reading

ശബരിമല സ്വർണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ധർണ്ണ   ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണ കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ. ഇരിങ്ങാലക്കുട ആൽത്തറക്കൽ നടത്തിയ ധർണ്ണ ആർഎസ്എസ് ഉത്തരമേഖല സഹ ഭൗതിക് പ്രമുഖ് സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് നന്ദൻ അധ്യക്ഷതവഹിച്ചു സതീഷ് കോമ്പാത്ത് സ്വാഗതവും ഗോപിനാഥ് നന്ദിയും പറഞ്ഞു. താലൂക്ക് വൈസ് പ്രസിഡന്റ് കെContinue Reading