ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പ്രാദേശിക വിഷയങ്ങളിൽ നിറഞ്ഞ് മാപ്രാണം വാർഡിലെ പോരാട്ടം   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പിൽ മികവുറ്റ ത്രികോണ മത്സരത്തിന് വേദിയാവുകയാണ് വാർഡ് നമ്പർ 6 മാപ്രാണം വാർഡ് . സാമൂഹ്യ -സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരാണ് മൂന്ന് സ്ഥാനാർഥികളും. യുഡിഎഫ് – ബിജെപി സ്ഥാനാർഥികൾ നിലവിലെ ഭരണസമിതി അംഗങ്ങൾ കൂടിയാണ്. ബിജെപി മണ്ഡലം പ്രസിഡണ്ട് കൂടിയായ ആർച്ച അനീഷിനെയാണ് വാർഡ് നിലനിറുത്താൻ പാർട്ടിContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 27 കാരുകുളങ്ങര സാക്ഷിയാകുന്നത് കടുത്ത മൽസരത്തിന്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള ശക്തമായ മൽസരം നടക്കുന്ന വാർഡുകളിലൊന്നാണ് വാർഡ് നമ്പർ 27 കാരുകുളങ്ങര വാർഡ്. നിലവിലുള്ള ഭരണ സമിതി അംഗങ്ങൾ എറ്റുമുട്ടുന്ന വാർഡ് കൂടിയാണിത്. കാറളം പഞ്ചായത്ത് മെമ്പർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുജ സഞ്ജീവ്കുമാർContinue Reading

ഒന്നര വർഷം കൊണ്ട് തൃശ്ശൂർ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തീകരിച്ചത് ഒരു പ്രവർത്തി മാത്രമെന്ന് വിവരാകാശ രേഖ   തൃശ്ശൂർ: തൃശ്ശൂർ എം.പി സുരേഷ്ഗോപി ക്ക് പ്രാദേശിക വികസന ഫണ്ടായി 3 – 11 – 25 വരെ 10 കോടി രൂപ അനുവദിക്കപ്പെട്ടുവെങ്കിലും ഒന്നര വർഷം കൊണ്ട് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 1680000 (പതിനാറ് ലക്ഷത്തി എൻപതിനായിരം രൂപ) യുടെ ഒരു റോഡ് കോൺക്രീറ്റ്Continue Reading

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വെള്ളാങ്ങല്ലൂർ ഡിവിഷൻ വേദിയാകുന്നത് ശക്തമായ ത്രികോണ മത്സരത്തിന്   ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് വെള്ളാങ്ങല്ലൂർ ഡിവിഷൻ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ പോരാട്ടത്തിനാണ് ഇത്തവണ വേദിയാകുന്നത്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ 18 വാർഡുകളും പുത്തൻചിറയിലെ 10 ഉം വേളൂക്കരയിലെ 6 ഉം പൂമംഗലത്തെ 6 ഉം പടിയൂർ പഞ്ചായത്തിലെ 2 ഉം ഉൾപ്പെടെ 42 വാർഡുകളാണ് വെളളാങ്ങല്ലൂർ ഡിവിഷൻ്റെ പരിധിയിൽ വരുന്നത്. മുപ്പത് വർഷത്തോളം അധ്യാപനContinue Reading

ഭിന്നശേഷിക്കാരുടെ ദേശീയതലത്തിലുള്ള കലാസംഗമം ഡിസംബർ 1, 2, 3 തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ   ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരുടെ ദേശീയതലത്തിലുള്ള കലാസംഗമത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ ഡിസംബർ 1, 2, 3 തീയതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാ സംഗമം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്Continue Reading

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; അരിമ്പൂർ സ്വദേശിയിൽ നിന്നും ഒന്നേ മുക്കാൽ കോടി രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിൽ അരിമ്പൂർ മനക്കൊടി വെളുത്തൂർ സ്വദേശിയിൽ നിന്ന് 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി അറക്കപറമ്പൻ വീട്ടിൽ മുഹമ്മദ് അൻവറിനെ ( 43 ) തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽContinue Reading

ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷൻ; ആദ്യഘട്ട പ്രചരണത്തിൽ സജീവമായി സ്ഥാനാർഥികൾ   തൃശ്ശൂർ : ആദ്യഘട്ട പ്രചരണ പരിപാടികളിൽ സജീവമായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷൻ സ്ഥാനാർഥികൾ. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് പഞ്ചായത്തുകളിലെ 45 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മുരിയാട് ഡിവിഷനിൽ ഉള്ളത്. മുരിയാട് പഞ്ചായത്തിൽ 5 തൊട്ട് 18 വരെയുള്ള വാർഡുകളും വേളൂക്കരയിൽ 1 മുതൽ 11 വരെയും 18, 19 വാർഡുകളും പൂമംഗലത്ത് 1Continue Reading

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി; പിണറായി സർക്കാർ കേരളത്തെ സർവനാശത്തിലേക്ക് നയിക്കുകയാണെന്ന് വി എം സുധീരൻ   ഇരിങ്ങാലക്കുട : കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന ഭരണകൂടമായി പിണറായി സർക്കാർ മാറിയെന്ന് കെപിസിസി മുൻ പ്രസിഡണ്ട് വി എം സുധീരൻ. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണെന്നും കോൺഗ്രസ്സ് നേതാവ് പറഞ്ഞു. രാജീവ് ഗാന്ധി മന്ദിരത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും പ്രകടനപത്രികയുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; 43 വാർഡുകളിലായി ജനവിധി തേടുന്നത് 141 പേർ; 34 വാർഡുകളിൽ ത്രികോണമൽസരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 43 വാർഡുകളിലായി ജനവിധി തേടുന്നത് 141 സ്ഥാനാർഥികൾ. നാമനിർദ്ദേശിക പത്രികകൾ പിൻവലിച്ച് കഴിഞ്ഞപ്പോൾ വ്യക്തമായ ചിത്രമാണിത്. വാർഡ് 1 മൂർക്കനാട്, വാർഡ് 4 പീച്ചാംപിള്ളിക്കോണം, വാർഡ് 18 ചന്തക്കുന്ന് എന്നിവടങ്ങളിലാണ് കൂടുതൽ പേർ ജനപ്രതിനിധിയാകാൻ രംഗത്തിറങ്ങിയിരിക്കുന്നത് . അഞ്ച് വീതം സ്ഥാനാർഥികൾ ഇവിടെ അവസാന പട്ടികയിലുണ്ട്. 34Continue Reading

താഴേക്കാടുള്ള ബാറിലെ  ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്. താഴേക്കാടുള്ള ബാറിൽ മദ്യപിച്ചശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ പ്രതി ബാറിൽ ഉള്ളവരെ തടഞ്ഞ്Continue Reading