കാട് പിടിച്ച് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കർഷകർക്ക് നഷ്ടങ്ങൾ വിതച്ച് കാട്ടുപന്നി ശല്യവും; നടപടി ആവശ്യപ്പെട്ട് പോത്താനിയിലെ കർഷകർ.   ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന പറമ്പുകൾ വൃത്തിയാക്കി കൃഷിയിറക്കിയ കർഷകർക്ക് വിനയായി കാട്ടുപന്നി ശല്യവും . പടിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പോത്താനി പ്രദേശമാണ് രണ്ടാഴ്ചയായി കാട്ടുപന്നികളുടെ ശല്യം നേരിടുന്നത്. പറമ്പ് പാട്ടത്തിന് എടുത്ത് മാസങ്ങൾക്ക് മുമ്പ് കൊള്ളി, വാഴ കൃഷികൾ ആരംഭിച്ച ഞാറ്റുവെട്ടി വീട്ടിൽContinue Reading

ആളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടിൻ്റെ മകനെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎമ്മിൻ്റെ മുതിർന്ന നേതാവുമായ വല്ലക്കുന്ന് ചിറ്റിലപ്പിള്ളി പോൾ കോക്കാട്ടിൻ്റെ മകൻ കോളിൻസിനെ (51 വയസ്സ്) വല്ലക്കുന്ന് -മുരിയാട് റോഡിലെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് എഴരയ്ക്ക് സ്കൂട്ടറിൽ പെട്രോൾ അടിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽContinue Reading

” സംഗമഗ്രാമമാധവൻ്റെ രണ്ട് കൃതികൾ ” വായനക്കാരിലേക്ക്; പ്രകാശനം ഡൽഹിയിൽ വേൾഡ് ബുക്ക് ഫെയറിൽ വച്ച്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് അധ്യാപികയായ ലിറ്റി ചാക്കോ രചിച്ച ‘ സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ’ പ്രകാശനം ചെയ്തു. ആധുനിക ഗണിതത്തിൻ്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനം നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു ജി സി ചെയർമാൻ പ്രൊഫ എം.Continue Reading

വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു.   ഇരിങ്ങാലക്കുട : വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. കരുവന്നൂർ മംഗലൻ വീട്ടിൽ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഫ്രൂട്ട്സ് കട നടത്തുന്ന സജിത്ത് കട പൂട്ടി സ്കൂട്ടറിൽ മടങ്ങുമ്പോൾ എതിരെ നിന്നും വന്ന ബുളളറ്റിൽ ഇടിച്ചായിരുന്നുContinue Reading

വാഹനാപകടത്തെ തുടർന്ന് ചികിൽസിലായിരുന്ന കരാഞ്ചിറ സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട : വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരാഞ്ചിറ പുലക്കുടിയിൽ ജോയ് മകൻ ജിതിൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാട്ടൂർ ഗവ. ആശുപത്രി റോഡിൽ വച്ച് ജിതിൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു .കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്.Continue Reading

കരിയും കരിമരുന്നുമില്ല ; വേറിട്ട ചിന്തയുമായി കാവനാട് മനയും കോമ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും; ഇനി എഴുന്നെള്ളിപ്പുകൾക്ക് കോമ്പാറ കണ്ണൻ എന്ന യന്ത്ര ആനയും; നടയിരുത്തിയത് സിത്താറിസ്റ്റ് അനുഷ്ക ശങ്കറും പെറ്റ സംഘടനയും ചേർന്ന് ഇരിങ്ങാലക്കുട : കരിയും കരിമരുന്നുമില്ല. ആചാരങ്ങളിൽ വീട്ടുവീഴ്ചയില്ലാത്ത കോമ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആധുനികകാലത്ത് മാതൃകയാകുന്നതിങ്ങനെയാണ്. ഗജവീരമാരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ കോമ്പാറ ക്ഷേത്രത്തിലെ ഉൽസവദിനങ്ങളിൽ പ്രത്യക്ഷപ്പെടുകയുമില്ല. ക്ഷേത്രത്തിൽ ആന എഴുന്നെള്ളിപ്പിന്നുള്ള സൗകര്യ കുറവുംContinue Reading

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഓട്ടോ ടാക്സി ഇടിച്ച് നടവരമ്പ് സ്വദേശിനിയായ വീട്ടമ്മ മരിച്ചു ഇരിങ്ങാലക്കുട : റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഓട്ടോ ടാക്സി ഇടിച്ച് വീട്ടമ്മ മരിച്ചു . നടവരമ്പ് ചെറപറമ്പിൽ മനോജിൻ്റെ ഭാര്യ ലക്ഷ്മി (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. നടവരമ്പ് സെൻ്ററിൽ സ്കൂട്ടറിൽ വന്നിറങ്ങിയ ലക്ഷ്മി ബാങ്കിന് അടുത്ത് വണ്ടി വച്ച് എതിർവശത്തുള്ള കടയിലേക്ക് പോവുകയായിരുന്നു. ഉടനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻContinue Reading

എ പ്ലസ് ഗ്രേഡ് നേട്ടം നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ; താലൂക്കിൽ നാല് ലൈബ്രറികൾക്ക് എ ഗ്രേഡ് ; എസ്എൻവൈഎസ് ലൈബ്രറിക്ക് സി ഗ്രേഡ് ഇരിങ്ങാലക്കുട : സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ഗ്രഡേഷനിൽ ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ക്ക് വീണ്ടും എ പ്ലസ് നേട്ടം. ജില്ലയിൽ എട്ട് ലൈബ്രറികൾക്കാണ് ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടളളത്. 2018 -19 മുതൽContinue Reading

സെൻ്റ് ജോസഫ്സ് കോളേജിൽ ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സെൻ്റ് ജോസഫ്സ് കോളേജിൽ ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. ജനുവരി 30 ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില കോളേജിലെ ലയൺസ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കും. നാല് അധ്യാപകരും പതിനാറ് കുട്ടികളുമായിട്ടാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ സിജി പി ഡിContinue Reading

സംസ്ഥാന സ്കൂൾ കലോൽസവത്തിലെ നേട്ടം ;ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി തൃശ്ശൂർ : തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇContinue Reading