സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ഓഫീസിലേക്ക് എബിവിപി മാർച്ച് ഇരിങ്ങാലക്കുട : സർവകലാശാലകളിൽ സ്ഥിരം വിസിമാരെയും ഗവണ്മെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെയും നിയമിക്കുക, സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗവ ബോയ്സ് സ്കൂൾ പരിസരത്ത്Continue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിടണമെന്നും ക്രമക്കേടുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഐ യുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ സഹകരണ സംരക്ഷണ സദസ്സ് ; കരുവന്നൂർ ബാങ്കിൻ്റെ വിഷയത്തിൽ കണ്ണീർക്കഥകൾ ചമച്ച മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിലെന്നും വിമർശനം. ഇരിങ്ങാലക്കുട: ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ഭരണസമിതി പിരിച്ച് വിടണമെന്നും ബാങ്കിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം എർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുടContinue Reading

മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്; വിഷയത്തിൽ തൃശ്ശൂർ എംപി യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പാലിച്ച മൗനം ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മൊറോലി ഇരിങ്ങാലക്കുട :ലൂർദ് മാതാവിൻ്റെ മുന്നിലും കൊരട്ടി മുത്തിയുടെ മുന്നിലും തിരഞ്ഞെടുപ്പ് വേളയിൽ പ്രത്യക്ഷപ്പെട്ട തൃശ്ശൂർ എംപി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മലയാളി കന്യാസ്ത്രീകളെ അന്യായമായി ബിജെപി സർക്കാർ അറസ്റ്റ് ചെയ്തContinue Reading

ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാൻ്റിൽ സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി മാപ്രാണം സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : പ്രൈവറ്റ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി ഇപ്പോൾ ചിറക്കൽ കോലോത്തുംകടവ് പാലത്തിനടുത്ത് താമസിക്കുന്ന മാപ്രാണം കുന്നുമ്മക്കര സ്വദേശി ഉണ്ണിപ്പറമ്പിൽ വീട്ടിൽ അശ്വിൻ ( 22 വയസ് )നെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർContinue Reading

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് നോട്ടീസ്; പ്രായപൂർത്തി ആകാത്ത ആറ് കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ഉള്ള നടപടി ഇരിങ്ങാലക്കുട : പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ അടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിനടുത്ത് വെച്ച് മാപ്രാണം സ്വദേശിയായ പ്രായപൂർത്തി ആകാത്ത കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കല്ലേറ്റുകര സ്വദേശിയായ സുട്ടു എന്ന് വിളിക്കുന്ന ആദിത്യൻContinue Reading

വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ ഡെങ്കി ബാധിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഇരിങ്ങാലക്കുട: ഡെങ്കി ബാധിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ജല്‍പൈഗുരി ബസുലൈനില്‍ കാര്‍ത്തിക് മകന്‍ സപാന്‍ കഹാബ് (25) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം തുമ്പൂരിലായിരുന്നു താമസം. വീട്ടുജോലികള്‍ക്കായി എത്തിയതാണ് സപാനും ഭാര്യ ഭാര്യ കുസുമവും. കഴിഞ്ഞ ദിവസം പനി വന്നതോടെ വേളൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും ചികില്‍സ തേടിയിരുന്നു. തുടർന്ന്Continue Reading

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒടുവിൽ പോലീസ് എയ്ഡ് പോസ്റ്റിന് വഴിയൊരുങ്ങുന്നു; നടപടി താലൂക്ക് വികസന സമിതി യോഗങ്ങളിലെ നിരന്തര സമ്മർദ്ദങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട : വിദ്യാർത്ഥികൾ തമ്മിലുള്ള സംഘട്ടനങ്ങൾ അടക്കമുള്ള പ്രശ്നങ്ങളുടെ വേദിയായി മാറിക്കഴിഞ്ഞ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് ഒടുവിൽ വഴിയൊരുങ്ങുന്നു. മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മാസങ്ങളായി ഉയരുന്ന ആവശ്യം നടപ്പിലാക്കാൻ വൈകുന്നത് വിമർശനങ്ങൾ വിളിച്ച് വരുത്തിയിരുന്നു. വിഷയത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുംContinue Reading

മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ സെൻ്റ് തോമസ് ഇടവക സമൂഹത്തിൻ്റെ പ്രതിഷേധം; കേന്ദ്ര, ചത്തീസ്ഗഡ് സർക്കാരുകളെ വിമർശിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; അന്യായമായി അറസ്റ്റ് ചെയ്തവരെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ഇടവക സമൂഹം ഇരിങ്ങാലക്കുട :ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ ഇരിങ്ങാലക്കുട സെൻ്റ് തോമസ് ഇടവക സമൂഹത്തിൻ്റെ പ്രതിഷേധം. പട്ടണത്തിൽ നടത്തിയ പ്രതിഷേധ റാലി കിഴക്കേ പള്ളിയിൽ ആരംഭിച്ച്Continue Reading

നവീകരിച്ച ആനന്ദപുരം-നെല്ലായി റോഡ് നാടിന് സമർപ്പിച്ചു; നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവയെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട :10.76 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ ആനന്ദപുരം-നെല്ലായി റോഡ് നാടിന് സമർപ്പിച്ചു. മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷതContinue Reading

ടൗൺ ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച കോൺഗ്രസ്സ് നേതാവിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി വയ്ക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐടിയു ബാങ്കിലേക്ക് സിപിഎം മാർച്ച്; ക്രമക്കേടുകൾ ആവർത്തിച്ചത് കൊണ്ടാണ് ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഇരിങ്ങാലക്കുട : സഹകരണ സ്ഥാപനത്തെ സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ടൗൺ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച കോൺഗ്രസ് നേതാവിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവെക്കുക, ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് സമഗ്രContinue Reading