മാങ്ങ പറിക്കാൻ കയറിയ പട്ടേപ്പാടം സ്വദേശി മാവിൽ നിന്നും വീണ് മരിച്ചു
മാങ്ങ പറിക്കാൻ കയറിയ പട്ടേപ്പാടം സ്വദേശി മാവിൽ നിന്നു വീണു മരിച്ചു ഇരിങ്ങാലക്കുട : മാങ്ങ പറിക്കാൻ കയറിയ ആൾ മാവിൽ നിന്നും വഴുതി വീണ് മരിച്ചു. പട്ടേപ്പാടം തെരുവിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മകൻ ഷാജി ( 56 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ആക്കപ്പിള്ളിപ്പൊക്കത്തുള്ള പറമ്പിൽ വച്ചായിരുന്നു അപകടം. മാങ്ങ പൊട്ടിച്ച് കഴിഞ്ഞ് ഇറങ്ങുന്നതിനിടയിലായിരുന്നു അപകടം. ഉടനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading