പ്രതികൾ തർക്കത്തിൽ ഏർപ്പെടുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ അക്രമണം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ആളൂർ സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : ആളൂർ റയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടക്ക് മുൻവശം വെച്ച് പ്രതികൾ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ വെട്ടുകത്തി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആളൂർ സ്വദേശികളായContinue Reading

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കരൂപ്പടന്ന സ്വദേശിയായ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽContinue Reading

വർണ്ണക്കുട 2025; പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ ഭാഗമായി വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് സമർപ്പിച്ചു. മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.Continue Reading

മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുള്ളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ; ഒരു മാസത്തിനുള്ളിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കുമെന്നും പ്രഖ്യാപനം.   ഇരിങ്ങാലക്കുട : മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുളളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ. മൃഗസ്നേഹികൾക്ക് ഷെൽട്ടറിൻ്റെ പരിസരത്ത് പോയി ലാളിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ചെയർമാൻ സൂചിപ്പിച്ചു. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ പുതിയ ചെയർമാനും വൈസ്ചെയർപേഴ്സൻ ചിന്ത ധർമ്മരാജനും മാധ്യമ പ്രവർത്തകർ നൽകിയContinue Reading

ജനുവരിയിൽ ഇരിങ്ങാലക്കുടയിൽ രംഗകലാ കോൺഫറൻസ്; ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട : ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി ജനുവരിയിൽ ക്രൈസ്റ്റ് കോളേജിൽ ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രംഗകലാ കോൺഫറൻസിൻ്റെ ലോഗോ നർത്തകി ശ്രീലക്ഷ്മി ഗോവർധൻ പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ, വൈസ് പ്രസിഡൻ്റ് രാജീവ് ചേർപ്പ്, സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ, അനിയൻ മംഗലശ്ശേരി, കലാമണ്ഡലം നാരായണൻ തുടങ്ങിയവർContinue Reading

വർണ്ണക്കുട 2025; വർണ്ണാഭമായി രണ്ടാം ദിനം; ജനപ്രതിനിധികളെ ആദരിച്ച് സംഘാടകർ ഇരിങ്ങാലക്കുട : രഗാസയുടെ നാടൻപാട്ടും ചലച്ചിത്ര താരം ആശാ ശരത്തിന്റെ നൃത്താവിഷ്കാരവും കൂടിചേർന്നപ്പോൾ ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ ‘വർണ്ണക്കുട 2025’ ന്റെ രണ്ടാം ദിനം വർണ്ണാഭമായി. രണ്ടാം ദിനത്തിൽ മൈന ആൻഡ് ടീമിന്റെ തിരുവാതിരക്കളി, ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളുടെ നൃത്താവിഷ്കാരം, ഡോൺ ബോസ്കോ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സംഘഗാനം എന്നിവ ശ്രദ്ധ നേടി. ഭിന്നശേഷി പ്രതിഭയായ മുഹമ്മദ് യാസീൻ സഹോദരൻ അൽContinue Reading

വൽസല ബാബു വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്   ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി വൽസല ബാബുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ പുത്തൻചിറ നമ്പർ ആറ് ഡിവിഷനിൽ നിന്നുള്ള റോമി ബാബു എടക്കുളം ഡിവിഷൻ നമ്പർ രണ്ടിൽ നിന്നും ജയിച്ച വൽസല ബാബുവിനെ ബ്ലോക്ക് പ്രസിഡണ്ടായി നിർദ്ദേശിച്ചു. തുമ്പൂർ ഡിവിഷൻ നമ്പർ നാലിൽ നിന്നുള്ള കെ കെ ശിവൻ പിന്താങ്ങി. എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽContinue Reading

ടി ജി ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ടി ജി ശങ്കരനാരായണനെ എതിരില്ലാതെ തിരഞ്ഞെടുത്തു. രാവിലെ ബ്ലോക്ക് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കാട്ടൂർ ഡിവിഷൻ ( നമ്പർ 14 ) മെമ്പർ എം ബി പവിത്രനാണ് പാറേക്കാട്ടുകര ഡിവിഷൻ നമ്പർ എഴിൽ നിന്നുള്ള ടി ജി ശങ്കരനാരായണനെ നിർദ്ദേശിച്ചത്. തൊട്ടിപ്പാൾ നമ്പർ മൂന്ന് ഡിവിഷനിൽ നിന്നുള്ള നിമിഷContinue Reading

ആഘോഷത്തിരയിളക്കി കരോള്‍ സംഘങ്ങള്‍; നഗരം കീഴടക്കി പാപ്പാമാരും മാലാഖമാരും   ഇരിങ്ങാലക്കുട: ചുവപ്പന്‍ കുപ്പായമണിഞ്ഞ് നഗരത്തില്‍ പാപ്പക്കൂട്ടവും മഞ്ഞിന്റെ നിറമുള്ള ചിറകും തൂവെള്ള വസ്ത്രമണിഞ്ഞ് മാലാഖമാരും നൃത്തചുവടുകളുമായി നഗരം കീഴടക്കി. മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി നഗരവീഥിയില്‍ കരോള്‍ ഗാനത്തിനൊപ്പം നിശ്ചലദൃശ്യത്തിന്റെ അകമ്പടിയോടെ പാപ്പാമാരും മാലാഖമാരും ചുവടുവെച്ച് നീങ്ങിയപ്പോള്‍ നിറഞ്ഞ മനസ്സോടെ ജനം വരവേറ്റു. കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സി സീനിയര്‍ സിഎല്‍സിയുമായി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്മസ് കരോള്‍ മത്സരContinue Reading

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് ഇരിങ്ങാലക്കുടയിൽ നിറമാർന്ന തുടക്കം. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ “വർണ്ണക്കുട”ക്ക് തുടക്കമായി.അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ആനന്ദ് വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.പദ്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പൽ ചെയർമാൻ എം.പി.ജാക്സൻ, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കബീർ മൗലവി, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ ഗോപി, പ്രൊഫ.സാവിത്രിContinue Reading