ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ തെറ്റായ ദിശയിൽ വന്ന ബസിടിച്ച് ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിച്ച കേസിൽ ബസും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ; ഡ്രൈവർ നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ് ഇരിങ്ങാലക്കുട : കൊറ്റനെല്ലൂർ സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട ഠാണാവ് ഭാഗത്ത് നിന്ന് ഓടിച്ച് വന്നിരുന്ന ബൈക്ക് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ എത്തി റോഡിന് കിഴക്ക് വശത്തേക്ക് തിരിയുന്നതിനായി നിൽക്കുമ്പോൾ തൃശ്ശൂർ ഭാഗത്ത് നിന്ന് വന്ന് മഹാദേവ എന്ന പേരുള്ള ലിമിറ്റഡ്Continue Reading

നിക്ഷേപത്തുക തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഐടിയു ബാങ്കിന് മുന്നിൽ പ്ലാക്കാർഡുകളുമായി വയോധിക ദമ്പതികളുടെ സമരം; 79 കാരനായ ഈസ്റ്റ് കോമ്പാറ സ്വദേശി നിക്ഷേപിച്ചത് മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിലൂടെ നേടിയെടുത്ത പണം .   ഇരിങ്ങാലക്കുട : ” പണം തിരിച്ച് കിട്ടിയില്ലെങ്കിൽ ബാങ്കിൻ്റെ ഉള്ളിൽ കിടന്ന് മരിക്കും. എല്ലാവരെയും ഉള്ളിൽ ഇട്ട് കൊന്നോട്ടെ. കരുവന്നൂർ പോലെ തട്ടിപ്പ് തന്നെയാണ് ഇവിടെയും ” – പറയുന്നത് ഇരിങ്ങാലക്കുട ഐടിയു ബാങ്കിന്Continue Reading

താണിശ്ശേരിയിൽ റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ കാറുടമയെയും സുഹൃത്തിനെയും അക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : താണിശ്ശേരിയിലുള്ള സുഹൃത്തിന്റെ വീടിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്ത താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സോജി (45 വയസ് ) എന്നയാളെ അസഭ്യം പറയുകയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇയാളുടെ കാറിന്റെ മുൻവശത്തെ ചില്ല് കല്ല്കൊണ്ട് കുത്തിപ്പൊട്ടിക്കുകയും കാറിന്റെ ഡോറിൽ ചവിട്ടി കേടുപാടുകൾ വരുത്തുകയും സോജിയുടെ സുഹൃത്തായ സുധീറിനെയും അക്രമിച്ച്Continue Reading

മുരിയാട് സ്വദേശിയുടെ വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട :ആളൂർ പോലീസ് സ്റ്റേഷനിലെ 2020 ലെ ഒരു മോഷണക്കേസിൽ ഒളിവിലായിരുന്ന പുത്തൂർ വെട്ടുകാട് സ്വദേശി കണ്ണംകുണ്ണി വീട്ടിൽ ഡെയ്സൺ 48 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.2020 ജനുവരി 31 ന് രാവിലെ 8.30 മണിക്കും വൈകിട്ട് 6.15 മണിക്കും ഇടയിലുള്ള ഉള്ള സമയം മുരിയാട് സ്വദേശിയുംContinue Reading

ഐടിയു ബാങ്കുമായി ബന്ധപ്പെട്ട പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബിജെപി അംഗങ്ങളുടെ പ്രതിഷേധം; പ്രമേയം കൗൺസിലിൻ്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചെയർപേഴ്സൺ; പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമെന്നും ചെയർപേഴ്സൺ ഒഴിഞ്ഞ് മാറരുതെന്നും എൽഡിഎഫ്; പട്ടണം സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലെന്ന് ബിജെപി ഇരിങ്ങാലക്കുട : ഐടിയു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ നഗരസഭ യോഗത്തിൽ ബിജെപി അംഗങ്ങളുടെ പ്രതിഷേധം. തങ്ങൾ നേരത്തെ നൽകിയ പ്രമേയം നിശ്ചിത അജണ്ടകൾക്ക് മുമ്പായിContinue Reading

മാള സർവീസ് കോപ്പറേറ്റീവ് ബാങ്കിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ്; കോൺഗ്രസ്സ് നേതാവ് കൂടിയായ ബാങ്ക് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളുമടക്കം 21 പേരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. മാള : മാള സർവീസ് കോപ്പറേറ്റീവ് ബാങ്കിലെ മുൻ പ്രസിഡന്റും 20 ഭരണസമിതി അംഗങ്ങളും 2006 ഒക്ടോബർ മുതൽ 2024 ഫെബ്രുവരി വരെയുളള വരെയുള്ള ദിവസങ്ങളിലായി വിലയില്ലാത്ത ഭൂമികൾ ക്രമക്കേട് നടത്തി ബാങ്കിൽ പണയപ്പെടുത്തി 10,07,69,991 (പത്തു കോടിContinue Reading

വയോധികയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന എടതിരിഞ്ഞി സ്വദേശിയായ പ്രതി ഹൈദരാബാദ് എയർപ്പോർട്ടിൽ അറസ്റ്റിൽ ഇരിങ്ങാലക്കുട : വയോധികയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന എടതിരിഞ്ഞി വലൂപ്പറമ്പിൽ വീട്ടിൽ മകൻ സംഗീത് (29 വയസ്സ്) എന്നയാളെ ഹൈദരാബാദ് എയർപ്പോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. എടതിരിഞ്ഞിയിൽവെച്ച് 2018 ഒക്ടോബർ 20 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതിContinue Reading

ക്രൈസ്റ്റ് കോളേജിൽ റിസർച്ച് ഇൻക്യുബേഷൻ സെൻ്റർ യാഥാർഥ്യമായി ഇരിങ്ങാലക്കുട :പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജിൽ റിസർച്ച് ഇൻക്യുബേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഗവേഷക വിദ്യാർത്ഥികൾക്കും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ഒരു പദ്ധതിയാണ് ഇത്. സംരംഭകർക്ക് ആവശ്യമായ സ്ഥല – സൗകര്യങ്ങൾ നൽകുന്നതിലൂടെ പുതിയ ഗവേഷണ – വ്യവസായ ആശയങ്ങൾക്ക് ഉത്തേജനമേകുന്നതാണ് പുതിയ റിസർച്ച് ഇൻകുബേഷൻ സെൻ്റർ.മണപ്പുറം ഫിനാൻസ് എം ഡി വിContinue Reading

സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ഓഫീസിലേക്ക് എബിവിപി മാർച്ച് ഇരിങ്ങാലക്കുട : സർവകലാശാലകളിൽ സ്ഥിരം വിസിമാരെയും ഗവണ്മെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെയും നിയമിക്കുക, സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗവ ബോയ്സ് സ്കൂൾ പരിസരത്ത്Continue Reading

മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്; വിഷയത്തിൽ തൃശ്ശൂർ എംപി യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പാലിച്ച മൗനം ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മൊറോലി ഇരിങ്ങാലക്കുട :ലൂർദ് മാതാവിൻ്റെ മുന്നിലും കൊരട്ടി മുത്തിയുടെ മുന്നിലും തിരഞ്ഞെടുപ്പ് വേളയിൽ പ്രത്യക്ഷപ്പെട്ട തൃശ്ശൂർ എംപി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മലയാളി കന്യാസ്ത്രീകളെ അന്യായമായി ബിജെപി സർക്കാർ അറസ്റ്റ് ചെയ്തContinue Reading