കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം എൻഎസ്എസിൻ്റെതെന്ന് കാരുകുളങ്ങര എൻഎസ്എസ് കമ്മിറ്റി ; 1975 ൽ ചാഴൂർ കോവിലകം ക്രയവിക്രയം ഒഴിയുള്ള എല്ലാ അധികാരങ്ങളും കൈമാറിയിട്ടുണ്ടെന്നും മേൽശാന്തിയെ അധിക്ഷേപിച്ച് കൊണ്ടുള്ള ഭക്തയുടെ പരാമർശം അപലപനീയമെന്നും കമ്മിറ്റി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം എൻഎസ്എസിൻ്റെതാണെന്ന് എൻഎസ്എസ് കാരുകുളങ്ങര കരയോഗം കമ്മിറ്റി. ക്ഷേത്രത്തിൻ്റെ നടത്തിപ്പ് ചാഴൂർ കോവിലകം 1975 ൽ കോവിലകത്തിൻ്റെ മൂന്നാം താവഴിയിൽ ഉള്ള 10 പേരാണ്Continue Reading

കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിക്കെതിരെ ” പൂണുലിട്ട പുലയൻ ” പ്രയോഗം; പട്ടികജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ പികെഎസിൻ്റെ നവോത്ഥാനസദസ്സ് ഇരിങ്ങാലക്കുട : കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ ” പൂണുലിട്ട പുലയൻ ” എന്ന് വിളിച്ചതിലൂടെ  പട്ടികജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ പൊതുസമൂഹം ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് പി കെ എസ് നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും, ആർ എസ് എസ് നിയന്ത്രിക്കുന്നContinue Reading

കരുവന്നൂർ തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒല്ലൂർ, വല്ലച്ചിറ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട : കരുവന്നൂർ തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങി യുവാവ് ആത്മഹത്യ ചെയ്യാൻ ഇടയായ കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31 വയസ് ) , ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ ( 31Continue Reading

പടിയൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂർ സ്വദേശി കോഴിപ്പറമ്പിൽ അനന്തുവിനെ (26 വയസ്സ്) 2024 ഡിസംബർ 25 ന് രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കലിൽ നിന്നും ഇയാൾ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലിൽ എത്തിച്ചു മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ നോർത്ത് പറവൂർ വെടിമറ കഞ്ഞിരപ്പറമ്പിൽ വീട്ടിൽ അബ്‌ദുള്ള (34 വയസ്സ് )Continue Reading

ഡിജിറ്റൽ റവന്യൂ കാർഡിലൂടെയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ രാജൻ; ഭൂരഹിതരായ 508 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : ഡിജിറ്റൽ റവന്യൂ കാർഡിലൂടെയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് റവന്യൂ മന്ത്രികെ രാജൻ പറഞ്ഞു. ഇരിങ്ങാലക്കുട- പുതുക്കാട് മണ്ഡലതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുContinue Reading

കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ സമുദായത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടണത്തിൽ കെപിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം; സ്വകാര്യ സംഭാഷണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നും ജാതീയമായ ഒരു വേർതിരിവും നടത്തിയിട്ടില്ലെന്ന് എൻഎസ്എസ് കാരുകുളങ്ങര കമ്മിറ്റി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിൽ ക്ഷേത്രം മേൽശാന്തിയെ സമുദായത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച നായർ സമുദായംഗമായ ബീന കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലി നഗരസഭ ഭരണകൂടം തന്നെ ലംഘിച്ചതായി വിമർശനം; പരാതി ജില്ലാ ഭരണകൂടത്തിനും ശുചിത്വമിഷനും ഇരിങ്ങാലക്കുട : ” കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം ” എന്ന ആശയം മുൻനിറുത്തി ഇരിങ്ങാലക്കുട നഗരസഭ ഭരണകൂടം പത്ത് ദിവസങ്ങളിലായി അയ്യങ്കാവ് മൈതാനത്ത് നടത്തിയ ഞാറ്റുവേല മഹോൽസവത്തിലൂടെ ലംഘിച്ചത് നഗരസഭ പരിധിയിലെ പ്രധാന മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലിയിലെ വ്യവസ്ഥകൾ എന്ന് വിമർശനം.Continue Reading

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തി ആയിരുന്ന സത്യനാരായണനെ ” പൂണുലിട്ട പുലയൻ ” എന്ന് അധിക്ഷേപിച്ചതായുള്ള ശബ്ദ സന്ദേശം പുറത്ത്; ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ലെന്ന് മേൽശാന്തി സത്യനാരായണൻ ; നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കെപിഎംഎസും; പരാമർശം നടത്തിയ സ്ത്രീക്ക് എൻഎസ്എസുമായി യാതൊരു ബന്ധമില്ലെന്നും സംഭവത്തിന് എൻഎസ്എസ് ഉത്തരവാദിയല്ലെന്നും വിശദീകരിച്ച് എൻഎസ്എസ് കാരുകുളങ്ങര ക്ഷേത്രകമ്മിറ്റി ഇരിങ്ങാലക്കുട : ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ല ഇതെന്നുംContinue Reading

കരുവന്നൂർ തേലപ്പിള്ളി സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ മരിച്ചു ഇരിങ്ങാലക്കുട : ഹൃദയാഘാതത്തെ തുടർന്ന് കരുവന്നൂർ സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ വച്ച് മരിച്ചു. കരുവന്നൂർ തേലപ്പിള്ളി പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്റരുടെ മകൻ ഡോ നസീർ (58 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മസ്കറ്റ് ഗൂബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിൽ പ്രവർത്തിച്ച് വരികയായിരുന്നു.ഭാര്യ ഷക്കീല ( മുകുന്ദപുരംContinue Reading

പ്രവാസി വ്യവസായിയും കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതൻ നിര്യാതനായി. ഇരിങ്ങാലക്കുട : പട്ടണത്തിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കിഴുത്താണി കാട്ടിക്കുളം വീട്ടിൽ കുമാരൻ്റെ മകൻ കാട്ടിക്കുളം ഭരതൻ നിര്യാതനായി . 79 വയസ്സായിരുന്നു. സുധയാണ് ഭാര്യ. ലിൻ്റ ( ബിസിനസ്സ് ) ലക്കി ( ലണ്ടൻ) , ലാൽ (ബിസിനസ്സ് ) എന്നിവർ മക്കളും ഡോ രാകേഷ്, അമിത് (Continue Reading