വള്ളിവട്ടത്ത് വീട്ടിൽ നിന്നും 14 ലിറ്റർ വിദേശമദ്യം തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി; വീട്ടുകാർക്കെതിരെ കേസ്സെടുത്തു ഇരിങ്ങാലക്കുട : 2026 ഫെബ്രുവരി 28 ന് വൈകീട്ട് ഇരിങ്ങാലക്കുട വള്ളിവട്ടം ബ്രാലം സ്വദേശി കളത്തിപറമ്പിൽ വീട്ടിൽ ദിലീപ് കുമാർ (54 വയസ്) എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇയാളുടെ വീട്ടിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ച 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. മലബാർ ഹൗസ്, ഹണീബി, ബിഗ് ബ്രദർ എന്നീContinue Reading

കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റ കേസിലെ പ്രതികൾ പിടിയിൽ   ഇരിങ്ങാലക്കുട : കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന പ്രതികളെ തടഞ്ഞുനിർത്തിയതിലുള്ള വൈരാഗ്യത്താൽ കാട്ടൂർ വടക്കുമുറി വീട്ടിൽ അമൽ (30 വയസ്സ്), കാട്ടൂർ കുന്നത്ത് പീടിക സ്വദേശി പട്ടാലി വീട്ടിൽ സൂരജ് (25 വയസ്സ് ) എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ്Continue Reading

എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള; മോഹൻ സ്മാരകപുരസ്കാരം ഫാസിൽ റസാഖിന് സമർപ്പിച്ചു ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ മോഹൻ സ്മാരക പുരസ്കാരം ” മോഹം ” ചിത്രത്തിൻ്റെ സംവിധായകൻ ഫാസിൽ റസാഖിന് പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ സമർപ്പിച്ചു. 25000 രൂപയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം . മാസ് മൂവീസിൽ നടന്ന സമാപന ചടങ്ങിൽ ഫിലിം സൊസൈറ്റി പ്രസിഡണ്ട്Continue Reading

ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; 9.5 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി   ഇരിങ്ങാലക്കുട : ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അനുവദിച്ച സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർമ്മാണോദ്ഘാടനം നിർവഹിച്ചു.സർക്കാരിൻ്റെ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 9.5 കോടി രൂപ ചെലവഴിച്ചാണ് ക്രൈസ്റ്റ്Continue Reading

എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ തുടങ്ങി ഇരിങ്ങാലക്കുട : എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ തുടങ്ങി. മാപ്രാണം സെൻ്ററിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. അൽഫോൻസ തോമസ് അധ്യക്ഷയായി. മന്ത്രി ആർ ബിന്ദു ക്യാപ്റ്റനും സി പി ഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് വൈസ് ക്യാപ്റ്റനും എൽഡിഎഫ്Continue Reading

കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ വികസനസെമിനാർ ഇരിങ്ങാലക്കുട : കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026- 27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവികസന സെമിനാർ. ബ്ലോക്ക് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.Continue Reading

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി ” നവഭാവുകത്വം മലയാളസിനിമയിൽ ” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി കോളേജ് വിദ്യാർഥികൾക്കായി നടത്തിയ അഖിലകേരള ലേഖനമൽസരത്തിൽ തിരുവനന്തപുരം ക്രിസ്ത്യൻ കോളേജിലെ അദ്വൈത് എം പ്രശാന്ത് ഒന്നാം സമ്മാനത്തിന് അർഹനായി. കോയമ്പത്തൂർ ഭാരതീയാർ സർവകലാശാല വിദ്യാർഥിനി എം എസ് അർച്ചന, കണ്ണൂർ സർവകലാശാല ഗവേഷക വിദ്യാർഥിനി അഞ്ജലി രാജ് എന്നിവർ രണ്ടാം സ്ഥാനവും കാലടി ശ്രീ ശങ്കരാചാര്യContinue Reading

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങൾ ആവിഷ്ക്കരിച്ച ” എബ്ബ് ” ൻ്റെയും ” ആദിസ്നേഹത്തിൻ്റെ വിരുന്ന് മേശ ” യുടെയും സംവിധായകർക്ക് ആദരം ഇരിങ്ങാലക്കുട : പുതിയ കാലത്തെ ബന്ധങ്ങളെയും അവയ്ക്കുള്ളിലെ സങ്കീർണ്ണതകളെയും ആവിഷ്ക്കരിച്ച ചിത്രങ്ങൾക്ക് എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദരം . പ്രദർശനങ്ങൾക്കും സംവാദങ്ങൾക്കും ശേഷം മലയാള ചിത്രമായ ‘ എബ്ബ് ‘ ൻ്റെ സംവിധായകൻ ജിയോ ബേബിയെ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്Continue Reading

ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്; സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാവിനെ മൽസരിപ്പിക്കണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സ്ഥാനാർഥിയെ നിറുത്തി മൽസരിക്കുമെന്നും യൂത്ത് കോൺഗ്രസ്   ഇരിങ്ങാലക്കുട : ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്. രണ്ട് തവണ തുടർച്ചയായി ഇരിങ്ങാലക്കുടയിൽ പരാജയമറിഞ്ഞ അഡ്വ തോമസ് ഉണ്ണിയാടനെ വീണ്ടും മൽസരിക്കാൻ അനുവദിക്കില്ലെന്നും സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാവിനെ കൈപ്പത്തി ചിഹ്നത്തിൽ മൽസരിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജകContinue Reading

ഇരിങ്ങാലക്കുടക്കാർക്ക് കുടിവെള്ളം എവിടെ എന്ന മുദ്രവാക്യവുമായി കോൺഗ്രസ് ധർണ്ണ   ഇരിങ്ങാലക്കുട : കെ.എസ്.ടി.പി യുടെ റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി നഗരവാസികൾക്ക് കുടിവെള്ളം മുടങ്ങിയ വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. ജല അതോറിറ്റിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഡിസിസി ജനറൽ സെക്രട്ടറി ടി വി ചാർലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിഎസ് അബ്ദുൽ ഹഖ്Continue Reading