കഴകങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വാര്യർ സമാജം സംസ്ഥാന സമ്മേളനം ; നല്ല സംസ്കാരത്തിൻ്റെ ഉടമകളായി ജനിക്കാനും ജീവിക്കാനും വളരാനും കഴിയുന്നതാണ് ശ്രേഷ്ഠതയെന്ന് പെരുവനം കുട്ടൻമാരാർ ഇരിങ്ങാലക്കുട : കഴകങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് സമസ്ത കേരള വാര്യർ സമാജം 47-ാം സംസ്ഥാന സമ്മേളനം. ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ ആരംഭിച്ച സമ്മേളനം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. നല്ല സംസ്കാരത്തിൻ്റെ ഉടമകളായി ജനിക്കാനും ജീവിക്കാനും വളരാനും കഴിയുന്നതാണ് ശ്രേഷ്ഠതയെന്നുംContinue Reading

ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തോളം പിന്നിട്ട ഷീ ലോഡ്ജ് നേരിട്ട് നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വൈകിയതിൽ യോഗത്തിൽ വിമർശനം ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തോളം പിന്നിട്ട ഷീ ലോഡ്ജ് നഗരസഭ നേരിട്ട് നടത്താൻ തീരുമാനം. നഗരസഭ നിശ്ചയിച്ച വ്യവസ്ഥകൾ പ്രകാരം ആരും എറ്റെടുത്ത് നടത്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് നേരിട്ട് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഷീ ലോഡ്ജിൻ്റെ നടത്തിപ്പ് കുടുംബശ്രീയെ എല്പിക്കണമെന്ന്Continue Reading

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സ്ക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം ഇരിങ്ങാലക്കുട : ഏഴാം ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം. ആകെയുള്ള 132 വോട്ടർമാരിൽ 112 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.കെ.ജി.മോഹനൻ,രാജൻ നെല്ലായി,എം.ബി.രാജു,വിനി.കെ.ആർ ദേവരാജൻ.എ.കെ,ശശിധരൻ.എം.കെ,അർഷാദ്.കെ.എസ്, ഷെറിൻ അഹമ്മദ്.കെ.എച്ച്, സുരേഷ്കുമാർ.കെ.എൻ എന്നിവരാണ് വിജയിച്ചത്.ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ഡോ.എം.സി.നിഷ വരണാധികാരിയായ ഇരുന്നു.Continue Reading

ഹയർ സെക്കൻഡറി പരീക്ഷ; 1200 ൽ 1200 ഉം നേടി എടതിരിഞ്ഞി സ്വദേശിനിയും നാഷണൽ സ്കൂൾ വിദ്യാർഥിനിയുമായ ഫദ്‌വ ഫാത് മ ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഫദ്‌വ ഫാത് മ അഭിമാനമായി. എടതിരിഞ്ഞി ചൂലുക്കാരൻ വീട്ടിൽ ഷാജിയുടെയും ( അബുദാബി) ഷഫ്നയുടെയും മകളാണ്. പ്ലസ് ടു പരീക്ഷയിൽ നാഷണൽ സ്കൂൾ 94 % വിജയം നേടി.Continue Reading

നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വച്ച പുളിക്കലച്ചിറ പാലം സന്ദർശിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘം; ദുർബലമെന്ന് കണ്ടെത്തിയ പില്ലർ ക്യാപ്പ് പൊളിച്ച് നീക്കാൻ അനുമതി; നാലമ്പലയാത്ര സുഗമമാക്കാൻ ബണ്ട് റോഡ് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇരിങ്ങാലക്കുട : നിർമ്മാണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ച പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം പിഡബ്ലൂഡി ഉന്നതതല സംഘം സന്ദർശിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ വിശ്വപ്രകാശ് (കോഴിക്കോട്)Continue Reading

കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപ്പിടുത്തം. ; വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തിനശിച്ചു. ഇരിങ്ങാലക്കുട : കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപ്പിടുത്തം .കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ നടന്ന തീപ്പിടുത്തത്തിൽ വർഷങ്ങളുടെ പഴക്കമുള്ള വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തി നശിച്ചു. തരണനെല്ലൂർ തെക്കിനിയേടത്ത് മനയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്. വൈകീട്ടുള്ള പൂജകൾ കഴിഞ്ഞ് നട അടച്ച് അടുത്ത് തന്നെയുള്ള വീട്ടിലേക്ക് മനയുടെ ചുമതലയുള്ള പത്മനാഭൻ നമ്പൂതിരി മടങ്ങിയ ശേഷമായിരുന്നു സംഭവം. വിവരമറിയച്ചതിനെContinue Reading

വാര്യർ സമാജം സംസ്ഥാന സമ്മേളനം മെയ് 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : മെയ് 24, 25 തീയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന വാര്യർ സമാജം 47 -ാം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24 ന് രാവിലെ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ മോഹൻദാസ്, ട്രഷറർ വി വി ഗിരീശൻ പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading

കാറ്റിലും മഴയിലും മരം കട പുഴകി വീണ് ഇരിങ്ങാലക്കുട കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നാശം; സംഭവത്തെ തുടർന്ന് കോടതി നടപടികൾ നിറുത്തി വച്ചു. ഇരിങ്ങാലക്കുട : മഴയിലും കാറ്റിലും മരം കട പുഴകി വീണ് ഇരിങ്ങാലക്കുട ഠാണാ മെയിൻ റോഡിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന നാല് കാറുകൾക്കും ഒരു ബൈക്കിനും ഭാഗിക നാശം. ബുധനാഴ്ച പതിന്നൊരയോടെ ആയിരുന്നു സംഭവം. ആർക്കും പരിക്കില്ല.Continue Reading

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം; കരിദിനമാചരിച്ച് യുഡിഎഫ് ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നാലാം വാർഷികം ദിനം യുഡിഎഫ് ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഠാണാവിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ മുൻ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ അധ്യക്ഷതContinue Reading

നിർമ്മാണ പ്രവൃത്തിയിൽ ന്യൂനതകൾ കണ്ടെത്തി; പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ചു. ഇരിങ്ങാലക്കുട : നിർമ്മാണ പ്രവൃത്തിയിൽ ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ചു. നാലമ്പല തീർഥാടകർ എറെ ആശ്രയിക്കുന്ന റോഡിലുള്ള പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പേ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെContinue Reading