ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബി.ആർ.സി യുടെ പരിധിയിലുള്ള പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി.ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ തൃശ്ശൂർ ഡി.പി.ഒ കെ.ബി ബ്രിജി മുഖ്യാതിഥിയായി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീനContinue Reading

39 – മത് കൂടിയാട്ട മഹോത്സവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട :അമ്മന്നൂർ ഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ 39- മത് കൂടിയാട്ടമഹോത്സവത്തിന് തുടക്കമായി. മാധവനാട്യ ഭൂമിയിൽ നടന്ന ചടങ്ങിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ് കൂടിയാട്ട മഹോൽസവം ഉദ്ഘാടനം ചെയ്തു. വേണുജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി .നന്ദകുമാർ പരമേശ്വരചാക്യാർ അനുസ്മരണവും കേളിരാമ ചന്ദ്രൻ എടനാട് സരോജിനി നങ്ങ്യാരമ്മ അനുസ്മരണവും നടത്തി. അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിന്Continue Reading

ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ്റെ പുരസ്കാരങ്ങൾ ഹരിത രാജുവിനും ടി വി ഇന്ദിര ടീച്ചർക്കും ഇരിങ്ങാലക്കുട : കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ്റെ പ്രൊഫ എൻ രാമൻനായർ പുരസ്കാരത്തിന് മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർഥിനി ഹരിത രാജുവും പ്രൊഫ എ രാമചന്ദ്രദേവ് പുരസ്കാരത്തിന് ഹിന്ദി പ്രചാരക ടി വി ഇന്ദിര ടീച്ചറും അർഹരായി. ജനുവരി 3 ന് രാവിലെ 10 ന് എസ് എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽContinue Reading

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എഐടിയുസി മണ്ഡലംContinue Reading

മഴുവഞ്ചേരി തുരുത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ എടവിലങ്ങ് സ്വദേശിയിൽ നിന്നും 25000 രൂപ പിഴ ഈടാക്കി പടിയൂർ പഞ്ചായത്ത് അധികൃതർ   ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ വാർഡ് 9 ൽ മഴുവഞ്ചേരി തുരുത്തിൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് മാവിൻകൂട്ടത്തിൽ മുകേഷിനെതിരെ നിയമനടപടികളുമായി പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. തുരുത്തിൽ ഒഴിഞ്ഞ് കിടക്കുന്ന മോഹനൻ എന്ന വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയത്.Continue Reading

അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക് ഇരിങ്ങാലക്കുട : സിപിഎം നേതൃത്വത്തിലുള്ള അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലനും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക്. അഞ്ഞൂറ് മീറ്റർContinue Reading

പ്രതികൾ തർക്കത്തിൽ ഏർപ്പെടുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ അക്രമണം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ആളൂർ സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : ആളൂർ റയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടക്ക് മുൻവശം വെച്ച് പ്രതികൾ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ വെട്ടുകത്തി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആളൂർ സ്വദേശികളായContinue Reading

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കരൂപ്പടന്ന സ്വദേശിയായ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽContinue Reading

വർണ്ണക്കുട 2025; പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ ഭാഗമായി വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് സമർപ്പിച്ചു. മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.Continue Reading

മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുള്ളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ; ഒരു മാസത്തിനുള്ളിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കുമെന്നും പ്രഖ്യാപനം.   ഇരിങ്ങാലക്കുട : മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുളളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ. മൃഗസ്നേഹികൾക്ക് ഷെൽട്ടറിൻ്റെ പരിസരത്ത് പോയി ലാളിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ചെയർമാൻ സൂചിപ്പിച്ചു. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ പുതിയ ചെയർമാനും വൈസ്ചെയർപേഴ്സൻ ചിന്ത ധർമ്മരാജനും മാധ്യമ പ്രവർത്തകർ നൽകിയContinue Reading