സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; മന്ത്രി ബിന്ദു രാജിവെക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം എം.പി.ജാക്‌സൺ…   ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടെന്ന വിവരാവകാശരേഖ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി ആർ. ബിന്ദു സ്ഥാനം രാജിവെക്കണമെന്ന് കെ പി സി സി നിർവാഹക സമിതിയംഗം എം.പി.ജാക്‌സൺ ആവശ്യപ്പെട്ടു. കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതിരിക്കുക, സ്വന്തക്കാരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുക എന്നിങ്ങനെ ഗുരുതരContinue Reading

നാലമ്പല ദർശനത്തിനുള്ള തീർഥാടക പ്രവാഹം തുടരുന്നു ; തീർഥാടകരെയും കൊണ്ട് കണ്ണൂരിൽ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സിന്റെ ടയറുകൾ ചളിയിൽ താഴ്ന്നു … ഇരിങ്ങാലക്കുട : നാലമ്പല തീർഥാടകരെയും കൊണ്ട് എത്തിയ ടൂറിസ്റ്റ് ബസ്സിന്റെ ടയറുകൾ ചളിയിൽ താഴ്ന്ന് തീർഥാടകർ ബുദ്ധിമുട്ടിലായി. കണ്ണൂരിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുളള നാല്പതോളം തീർഥാടകരുമായി മൂന്ന് മണിയോടെ ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായി എത്തിയ ബസ്സിന്റെ ടയറുകളാണ് മണിമാളിക മൈതാനത്തെ ചളിയിൽ താഴ്ന്നത്.Continue Reading

സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിക്കാനും വിദ്യാർഥികളിലേക്ക് സൗജന്യമായി എത്തിക്കാനുമുളള യൂ ട്യൂബ് ചാനലുമായി അധ്യാപക – സഹകരണ സംഘം … ഇരിങ്ങാലക്കുട : സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കാനും പഠനം എളുപ്പമാക്കാനുമുള്ള പദ്ധതിയുമായി അധ്യാപക സഹകരണ സംഘമായ കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി . ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ ദൃശ്യവല്ക്കരിച്ച് സൗജന്യമായി യൂ ട്യൂബ് ചാനൽ വഴി വിദ്യാർഥികളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽContinue Reading

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുമായി യുവമോർച്ച പ്രവർത്തകർ ….   ഇരിങ്ങാലക്കുട : പിഎസ് സി യെ അട്ടിമറിച്ചുള്ള സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചുമായി യുവമോർച്ച പ്രവർത്തകർ. കുട്ടംകുളം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ യുവമോർച്ച ജില്ല പ്രസിഡണ്ട് സബീഷ് മരുതയൂർ അദ്ധ്യക്ഷതContinue Reading

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം; ജീവിത മൂല്യങ്ങൾ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയേണ്ടതുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ … ഇരിങ്ങാലക്കുട: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ സ്വീകരണം. ടൗൺ ഹാളിൽ നടന്ന ചടങ്ങ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അറിവ് നേടുന്നതോടൊപ്പം ജീവിത മൂല്യങ്ങൾ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ട്Continue Reading

പതിനഞ്ചര കോടി രൂപ ചിലവഴിച്ച് മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നു; നിർമ്മാണ പ്രവൃത്തികളുടെ ഉദ്‌ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നു. പതിനഞ്ചര കോടി രൂപ ചിലവിച്ച് നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 29 ശനിയാഴ്ച ഉച്ചക്ക്Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം തടവും 20,000 രൂപ പിഴയും… ഇരിങ്ങാലക്കുട : അഴീക്കോട് കൊട്ടിക്കൽ പണ്ടാരപ്പറമ്പിൽ അബ്ദുൽ റഹിമാൻ മകൻ ( 50 വയസ്സ്) ബഷീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ )ജഡ്ജ് രവിചന്ദർ. സി. ആർ ശിക്ഷ വിധിച്ചത്.12 വയസ്സുകാരിയായ ബാലികയുടെ കുളിമുറിയുടെ ദ്വാരത്തിലൂടെ കുളിക്കുന്നതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ലൈംഗിക അതിക്രമം കാണിച്ചതിനാണ് ശിക്ഷ. പോക്സോ നിയമപ്രകാരംContinue Reading

” രേഖ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിൽ ശ്രദ്ധ നേടിയ മലയാള ചിത്രം ” രേഖ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. 121 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെContinue Reading

ഡോ ഇ വിനീതയ്ക്ക് അഖിലേന്ത്യാ പുരസ്കാരം   ഇരിങ്ങാലക്കുട : അധ്യാപന ഗവേഷണ മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെയും സംഭാവനകളെയും മുൻ നിർത്തി ഗ്ലോബൽ എക്കണോമിക്ക് പ്രോഗസ് ആന്റ് റിസർച്ച് അസോസിയേഷൻ നൽകുന്ന അഖിലേന്ത്യാ പുരസ്കാരമായ ഭാരത് രത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ ഇ വിനീത അർഹയായി.   ചെന്നൈയിൽ വെച്ചു നടന്ന 61-ാമത് യൂണിറ്റി കോൺഫറൻസ് ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര ദാനം.  Continue Reading

മണിപ്പൂരിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേത്യത്വത്തിൽ ജനകീയ കൂട്ടായ്മ … ഇരിങ്ങാലക്കുട: മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകൾ . എൽഡിഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ടൗൺ ഹാൾ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ കൂട്ടായ്മ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എൽഡിഫ് കൺവീനർ ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീകുമാർ , പി മണി , ടിContinue Reading