പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ… ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ അജൂ വർഗ്ഗീസിനെയാണ് (31 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും സംഘം എറണാകുളം കച്ചേരിപ്പടിയിൽ നിന്നും അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾContinue Reading

ശുചിത്വമാലിന്യ സംസ്കരണം; എൻഫോഴ്സ്മെന്റ്, വിജിലൻസ് സ്ക്വാഡുകളുടെ മിന്നൽ പരിശോധന; നമ്പ്യാങ്കാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിന് നേരെ നടപടി; പിഴയായി ചുമത്തിയത് 5000 രൂപ.. ഇരിങ്ങാലക്കുട :ശുചിത്വ മാലിന്യ സംസ്കരണം വിലയിരുത്തുന്നതിനായും സർക്കാർ ഓഫീസുകൾ , ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിൻ്റെയും നഗരസഭ വിജിലൻസ് സ്‌ക്വാഡിൻ്റെയും നേത്യത്വത്തിൽ പരിശോധന . നഗരസഭാ പരിധിയിൽപ്പെട്ട സിവിൽ സ്റ്റേഷൻ, കൂടൽമാണിക്യം ക്ഷേത്രം, മാർക്കറ്റ്, വിവിധ സൂപ്പർമാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന.Continue Reading

മാധവനാട്യഭൂമിയിൽ പതിനാറാമത് കൂടിയാട്ടമഹോൽസവത്തിന് തുടക്കമായി… ഇരിങ്ങാലക്കുട :അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ പതിനാറാമത് കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ.കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മാർഗിസജീവ് നാരായണ ചാക്യാർ അമ്മന്നൂരിനെ അനുസ്മരിച്ചു. നഗര സഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ ആശംസകൾ നേർന്നു. ടി.വി ബാലകൃഷ്ണൻ കലാമണ്ഡലം രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കൂടിയാട്ടംContinue Reading

ഭാരതീയ ന്യായ സംഹിത ; തൃശൂർ റൂറൽ പോലീസ് ജില്ലയിലെ ആദ്യ കേസ് പുതുക്കാട് സ്റ്റേഷനിൽ… ഇരിങ്ങാലക്കുട: രാജ്യത്ത് നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തൃശൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് പുതുക്കാട് സ്റ്റേഷനിൽ. ക്രൈം നമ്പർ 699/2024 ആയി ഭാരതീയന്യായസംഹിത പ്രകാരം പറപ്പൂക്കരയിൽ പുലർച്ചെ നടന്ന 51 വയസ്സുകാരൻ്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ടാണ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തിരിക്കുന്നത്. 2024Continue Reading

പെൻഷൻ പരിഷ്ക്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്നും ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പെൻഷനേഴ്സ് അസോസിയേഷൻ്റെ ധർണ്ണ… ഇരിങ്ങാലക്കുട : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക , ക്ഷാമാശ്വാസം ആറ് ഗഡു അനുവദിക്കുക , ക്ഷാമാശ്വാസ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക , ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക , മെഡിസെപ്പിലെ നൂനതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽContinue Reading

ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേള; കയറിൽ തീർത്ത വസ്ത്രങ്ങളുമായി ” നാരിഴ ” ഫാഷൻ ഷോ …. ഇരിങ്ങാലക്കുട: ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയോട് അനുബന്ധിച്ച് സെൻ്റ് ജോസഫ്സ് കോളേജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗം ‘നാരിഴ’ എന്ന പേരിൽ സംഘടിപ്പിച്ച ഫാഷൻ ഷോ ശ്രദ്ധേയമായി.കയർ കൊണ്ട് നിർമ്മിച്ചെടുത്ത വസ്ത്രങ്ങളായിരുന്നു ഫാഷൻ ഷോയുടെ മുഖ്യ ആകർഷണം. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വ്യവസായിയും ഫിലിംContinue Reading

സീഡ് പേപ്പറിൽ ഡെലഗേറ്റ് പാസൊരുക്കി ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ്, പീച്ചി വൈൽഡ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 27, 28 തിയ്യതികളിൽ നടത്തുന്ന ഋതു – അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം പരിസ്ഥിതി സൗഹാർദ്ദപരത കൊണ്ട് വ്യത്യസ്തമാകുന്നു. ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഡെലഗേറ്റ് പാസുകളെല്ലാം സീഡ് പേപ്പറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാലുംContinue Reading

ഡ്രൈ ഡേ പെട്രോളിംഗ്; വീട്ടില്‍ മദ്യവില്പന നടത്തിയ കരുവന്നൂർ സ്വദേശി പിടിയിൽ…. ഇരിങ്ങാലക്കുട :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഡ്രൈ ഡേ പെട്രോളിംഗില്‍ അനധികൃത വില്പന നടത്തിയ കരുവന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ എംജിയുടെ നേത്യത്വത്തിൽ കരുവന്നൂര്‍ തെക്കുടന്‍ വീട്ടില്‍ ജിതേഷ് (46 വയസ്സ്) എന്നയാളെ ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 500 രൂപ എന്നിവ സഹിതമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയContinue Reading

സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ ആറാം ദിനം.. ഇരിങ്ങാലക്കുട : സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിനം . ടൗൺ ഹാളിൽ നടന്ന സംരംഭക സംഗമത്തിന്റെ ഉദ്ഘാടനം ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ കെ. ജി. അനിൽകുമാർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സംരംഭകരായ ബെറിബീൻ കോഫി ഉടമ ഉഷContinue Reading

ഋതു -അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; പ്രദർശനങ്ങൾ നാളെ ആരംഭിക്കും; ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു; അന്യം നിന്നു പോകുന്ന തദ്ദേശീയമായ കലാ രൂപങ്ങൾ സംരക്ഷിക്കാൻ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി….   ഇരിങ്ങാലക്കുട: വനം വകുപ്പ്, തൃശ്ശൂർ അന്തർദേശീയ ചലച്ചിത്രോൽസവം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിക്കുന്ന പട്ടണത്തിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേളയുടെ പ്രദർശനങ്ങൾ നാളെ (ജൂൺ 27 ) ആരംഭിക്കും.Continue Reading