വെസ്റ്റ ബാലകലോൽസവം നവംബർ 12 മുതൽ ഇരിങ്ങാലക്കുടയിൽ

27-ാമത് വെസ്റ്റ ബാലകലോത്സവം നവംബർ 12 മുതൽ ഇരിങ്ങാലക്കുടയിൽ

 

ഇരിങ്ങാലക്കുട: കെ.എസ്.ഇ. ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 27-ാമത് വെസ്‌റ്റ ബാലകലോത്സവം കെ എസ് പാർക്കിൽ നവംബർ 12-ന് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ

വിവിധ വിദ്യാലയങ്ങളിൽ നിന്നായി 1300-ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുമെന്ന് കെഎസ്ഇ എം ഡി ഡോണി അക്കരക്കാരൻ ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. നവംബർ 12 ന് 10.30 ന് ഉദ്ഘാടന ചടങ്ങും നവംബർ 14 ന് 5.30 ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടം നേടുന്ന വിദ്യാലയത്തിന്, കെ.എസ്.ഇ ലിമിറ്റഡിൻ്റെ സ്ഥാപക ചെയർമാൻ പരേതനായ പൊക്കത്ത് വാറു ദേവസ്യയുടെ സ്‌മരണാർത്ഥമുള്ള പൊക്കത്ത് വാറു ദേവസ്യ മെമ്മോറിയൽ ഓവറോൾ ട്രോഫിയും 10,000 രൂപയുടെ ക്യാഷ് അവാർഡും സമ്മാനിക്കും. ‘വെസ്റ്റ ബേബി’ കിരീടധാരണവും ഇതോടൊപ്പം നടക്കും.

സമാപന സമ്മേളനത്തെ തുടർന്ന് കെ.എസ്.ഇ. മെഗാ മ്യൂസിക് നൈറ്റും അരങ്ങേറും. ജനറൽ മാനേജർ സെന്തിൽ കുമാർ എം , പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഡോ. എബിൾ പി. വർഗീസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: