നടവരമ്പ് ചിറവളവിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ തട്ടി ഭർത്താവിനൊപ്പം കൊടുങ്ങല്ലൂരിലേക്ക് ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശിനിയായ വയോധിക മരിച്ചു
ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരമ്പ് ചിറവളിൽ സ്വകാര്യബസ് സ്‌കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. ഇരിങ്ങാലക്കുട പടിഞ്ഞാറെ നടയിൽ വസന്തം വീട്ടിൽ റിട്ട ബാങ്ക് ഉദ്യോഗസ്ഥനും ഗണിത ശാസ്ത്രജ്ഞനുമായ ടി എൻ രാമചന്ദ്രൻ്റെ ഭാര്യ വസന്ത (70 ) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം. ശ്രീ കൂടൽമാണിക്യക്ഷേത്ര ദർശനം പൂർത്തിയാക്കി കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിനായി ഭർത്താവ് രാമചന്ദ്രനോടൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴാണ് ചിറ വളവിൽ വച്ച് കൊടുങ്ങല്ലൂരിൽ നിന്നും വരികയായിരുന്ന ലവ് ലൈറ്റ് ബസ് സ്‌കൂട്ടറിൽ തട്ടി ഇവർ റോഡിലേക്ക് തെറിച്ച് വീണു. വസന്തയുടെ മേൽ ബസ്സിൻ്റെ ചക്രങ്ങൾ കയറിയിറുങ്ങയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ. എഞ്ചിനീയർമാരായ രാജീവ്, സജീവ് , രാഖീവ് എന്നിവർ മക്കളും അശ്വതി, ദിവ്യ, മഞ്ജരി എന്നിവർ മരുമക്കളുമാണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.















