ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കാരുണ്യവര്ഷത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കാരുണ്യവര്ഷത്തിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി ഇടവകയുടെ നേതൃത്വത്തില്‍ അഞ്ചു ഭവനരഹിത കുടുംബങ്ങള്‍ക്ക് പുതുവീട് നിര്‍മിച്ചു നല്‍കുന്നതിനും പത്തു വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള ഭവനപദ്ധതികള്‍ തുടക്കമായി.ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കാരുണ്യവര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. വിബിന് വേരംപിലാവ്, ട്രസ്റ്റിമാരായ ജിജി പള്ളായി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, ഷോബി കിഴക്കേപീടിക, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കാരുണ്യ വര്‍ഷത്തില്‍ രണ്ട് കോടി രൂപയുടെ സഹായങ്ങളാണ് കത്തീഡ്രൽ ഇടവക നല്‍കുന്നത്.















