കണ്ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമരുദ്രപ്രഭ പുരസ്കാരങ്ങൾക്ക് കലാനിലയം ഗോപിയും കലാമണ്ഡലം ശിവദാസും അർഹരായി
ഇരിങ്ങാലക്കുട : ശ്രീകണ്ഠേശ്വരം ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമരുദ്രപ്രഭ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാനിലയം ഗോപിയും ചെണ്ട കലാകാരൻ കലാമണ്ഡലം ശിവദാസും അർഹരായി. 10000 രൂപയും ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 20 ന് വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എൻ വിശ്വനാഥൻ, അക്കാദമി പ്രസിഡണ്ട് ജനാർദ്ദനൻ കാക്കര , പ്രിൻസിപ്പൽ പി നന്ദകുമാർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അക്കാദമിയുടെ രണ്ടാം വാർഷികാഘോഷം ഒക്ടോബർ 21 ന് നടക്കും. 85 ഓളം വിദ്യാർഥികൾ വിവിധ കലകൾ അഭ്യസിച്ച് വരുന്നുണ്ട്. എൻ മോഹൻദാസ് , ടി ഉണ്ണികൃഷ്ണമേനോൻ, ഹേമചന്ദ്രൻ കൂപ്പാട്ട്, ജയലക്ഷ്മി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു















