ക്ലീൻ പടിയൂർ പദ്ധതി; പഞ്ചായത്തിന് ഫെഡറൽ ബാങ്ക് വാഹനം കൈമാറി

ക്ലീൻ പടിയൂർ പദ്ധതി; പഞ്ചായത്തിന് ഫെഡറൽ ബാങ്ക് അധികൃതർ വാഹനം കൈമാറി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ ശുചിത്വമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫെഡറൽ ബാങ്ക് സിഎസ്ആർ ഫണ്ട് വഴി നൽകിയ വാഹനം ബാങ്ക് സോണൽ ഹെഡ് സി എം ശശിധരൻ പഞ്ചായത്ത് പ്രസിഡൻ്റ് കണ്ണന് കൈമാറി. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി സബ് സെൻ്ററിന് വേണ്ടി ഓലക്കോട്ട് മക്കായി മാസ്റ്റർ ഭാര്യ കുഞ്ഞിബീവാത്തു നൽകിയ നാല് സെൻ്റ് ഭൂമിയുടെ ആധാരവും ചടങ്ങിൽ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ ജോയി , സെക്രട്ടറി പി വി ഷാബു , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് വൽസല ബാബു, വൈസ് പ്രസിഡൻ്റ് ആലീസ് തോമസ് , ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , കുടുംബശ്രീ , ഹരിത കർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത്, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: