കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് അവാർഡിൽ ക്രൈസ്റ്റ് കോളേജിന് അഭിമാന നേട്ടം
ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാലയുടെ 2024–25 എൻ.എസ്.എസ് പുരസ്‌കാരങ്ങളിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം. കോളേജിന്റെ എൻ.എസ്.എസ് യൂണിറ്റ് മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്‌കാരം കരസ്ഥമാക്കി.
ഷിന്റോ വി. പി. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഹരിനന്ദൻ പി.എ, ലക്ഷ്മി എസ്. കുമാർ എന്നിവർ മികച്ച വോളന്റീർ എന്നീ ബഹുമതികളും സ്വന്തമാക്കി. കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി ഓഡിയോ ബുക്കുകൾ വിതരണം ചെയ്യുന്ന ശ്രവ്യം പദ്ധതി, ആവശ്യക്കാർക്ക് വീട് നിർമ്മിച്ച് നൽകുന്ന അഭയം പദ്ധതി, അവശ്യവസ്തുക്കൾ ശേഖരിച്ച് കുട്ടികൾ പുസ്തകം ഉണ്ടാക്കുന്ന എൻ്റെ പുസ്തകം പദ്ധതി എന്നിവയാണ് പ്രധാന പരിപാടികൾ.
ക്രൈസ്റ്റ് ക്യാമ്പസിൽ തന്നെ നടത്തിവരുന്ന മുക്തി പദ്ധതി ലഹരിവിരുദ്ധ ക്യാമ്പയിൻ ആണിത്. വാർഡ് കൗൺസിലറുമായി ചർച്ചചെയ്ത് തൊട്ടടുത്തുള്ള ഗ്രാമത്തെ തിരഞ്ഞെടുത്ത് അവിടെ കുട്ടികൾക്കായുള്ള പഠനം, സ്ത്രീശക്തികരണം, കണ്ണ് പരിശോധന, സെൻസെസ് അവെയർനസ് ക്യാമ്പയിൻ എന്നിവ ഉൾപ്പെടുന്ന മാനസ ഗ്രാമം പദ്ധതി, പാലിയേറ്റീവ് കെയർ പദ്ധതികൾ*, പ്ലാസ്റ്റിക് വേസ്റ്റുകളിൽ നിന്ന് നാടിനെ മുക്തമാക്കാൻ സ്നേഹാരാമം പദ്ധതി എന്നിവയും പട്ടികയിലുണ്ട്.















