” ദി വോയിസ് ഓഫ് ഹിന്ദ് റജബ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

2025 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ ട്യുണീഷ്യൻ ചിത്രം ” ദി വോയിസ് ഓഫ് ഹിന്ദ് റജബ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

 

ഇരിങ്ങാലക്കുട : 2025 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ ട്യുണീഷ്യൻ ചിത്രം ” ദി വോയിസ് ഓഫ് ഹിന്ദ് റജബ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 7 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു . 2024 ജനുവരി 29 ഇസ്രയേൽ അക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് റജബ് എന്ന അഞ്ചുവയസ്സുകാരിയുടെ അവസാനനിമിഷങ്ങളാണ് ഡോക്യുഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം പറയുന്നത്. ബന്ധുക്കളോടൊപ്പം ഗസ്സയിൽ നിന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഹിന്ദ് ഒഴിച്ച് എല്ലാവരും കൊല്ലപ്പെടുന്നു. സഹായത്തിനായി പലസ്തീൻ റെഡ് ക്രസൻ്റ് വൊളണ്ടിയർമാരെ വിളിക്കുന്നതും തുടർന്ന് അവർ നടത്തുന്ന ശ്രമങ്ങളുമാണ് 89 മിനിറ്റുള്ള ചിത്രം അവതരിപ്പിക്കുന്നത്. ഹിന്ദ് നടത്തിയ ഓഡിയോ റെക്കോർഡിംഗുകൾ ചിത്രത്തിൽ ഉൾ പ്പെടുത്തിയിട്ടുണ്ട്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള ട്യുണീഷ്യൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം അന്താരാഷ്ടതലത്തിൽ 19 അംഗീകാരങ്ങൾ നേടി. പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

Please follow and like us: