ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എംഎൽഎ എക്സലൻസി അവാർഡ് സമർപ്പണ ചടങ്ങുകൾ തുടങ്ങി

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എംഎൽഎ എക്സലൻസി പുരസ്‌കാര സമർപ്പണം തുടങ്ങി

ഇരിങ്ങാലക്കുട : എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെയും 100 % വിജയം നേടിയ വിദ്യാലയങ്ങളെയും അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ എക്സലൻസി പുരസ്‌കാരം നൽകി ആദരിക്കുന്നതിന്റെ

നിയോജകമണ്ഡലം തല ഉദ്‌ഘാടനം നടവരമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വത്സല ബാബു, ശ്രീഷ്മ സലീഷ്, രേണുക സജി, സതീഷ്‌കുമാർ, പ്രദീപ് മേനോൻ, കെ.പി.അനിൽകുമാർ, സനിജ സന്തോഷ്, എം.കെ.പ്രീതി, എം.വി.ഉഷ, കോ ഓർഡിനേറ്റർമാരായ മിനി മോഹൻദാസ്, സേതുമാധവൻ പറയംവളപ്പിൽ എന്നിവർ സംസാരിച്ചു

Please follow and like us: