ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചേലൂർ സ്വദേശിയായ യുവാവ് മരിച്ചു.
ഇരിങ്ങാലക്കുട : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേലൂർ ചാത്തക്കുടത്ത് വിജയൻ്റെയും സുമതിയുടെയും മകൻ സുജീഷ് (40 ) ആണ് മരിച്ചത് . വിഷുനാൾ രാത്രി 11.30 യോടെ പൊറത്തിശ്ശേരി സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു അപകടം. പൊറത്തിശ്ശേരിയിൽ ഉള്ള സുഹൃത്തിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ സുജീഷ് ഓടിച്ചിരുന്ന ബൈക്ക് രണ്ട് ബൈക്കുകളിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷുവിൻ്റെ രണ്ട് ദിവസം മുമ്പാണ് സുജീഷ് ദുബായിൽ നിന്നും നാട്ടിൽ എത്തിയത്. ദുബായിയിൽ സേഫ്റ്റി ഓഫീസർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. അനുശ്രീയാണ് ഭാര്യ. രണ്ടും ഒന്നും വയസ്സുള്ള ഋത്വൻ , രുദ്ര എന്നിവർ മക്കളാണ് . സംസ്കാരം ഏപ്രിൽ 17 വെള്ളിയാഴ്ച 2 മണിക്ക് പൂമംഗലം പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ നടത്തും















