തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ സ്വകാര്യ ബസ് അപകടങ്ങൾക്ക് പരിഹാരം കാണാൻ കോർഡിനേഷൻ കമ്മിറ്റി

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ റോഡപകടങ്ങൾ നിയന്ത്രിക്കാനും സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനും കോർഡിനേഷൻ കമ്മിറ്റി ; ക്രിമിനൽ പശ്ചാത്തലമുളളവരെ ബസ്സുകളിൽ ജീവനക്കാരായി നിയമിക്കരുതെന്ന് തൃശ്ശൂർ റൂറൽ പോലീസ്

 

ഇരിങ്ങാലക്കുട: തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും മൽസരയോട്ടം നിയന്ത്രിക്കാനും ബസ് ഉടമകളെ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസ് കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. പ്രസ്തുത റൂട്ടിൽ റോഡപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് ഉടമകളുടെ യോഗം ഇരിങ്ങാലക്കുട ജില്ലാ ട്രെയിനിംഗ് സെന്ററിൽ ചേർന്നത്. വിഷയത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി മന്ത്രി തലത്തിലും ഡിവൈഎസ്പി തലത്തിലും യോഗങ്ങൾ ചേർന്നിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി ഫുട്പാത്തിലും നിരോധിത പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് തടയാനും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന വെള്ളാങ്ങല്ലൂർ മേഖലയിൽ കൂടുതൽ പോലീസിനെ വിനിയോഗിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തല

മുള്ളവരെ ബസ്സുകളിൽ ജീവനക്കാരായി നിയമിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിൽ ഒരിക്കൽ കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. യോഗത്തിൽ ഡി വൈ എസ് പി മാരായ ബിജോയ്.പി.ആർ (സ്പെഷ്യൽ ബ്രാഞ്ച്), ഷാജു.സി.എൽ (ഇരിങ്ങാലക്കുട), വർഗ്ഗീസ് അലക്സാണ്ടർ (ഡി.സി.ആർ.ബി, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, സെക്രട്ടറി അനിൽ കുമാർ വി.വി, ഇരുപത്തിയൊമ്പതോളം ബസ് ഉടമകൾ എന്നിവർ പങ്കെടുത്തു

Please follow and like us: