മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം സുധീർ മാസ്റ്റർക്ക്; നിർണ്ണായകമായത് ബോയ്സ് സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ

മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം സുധീർമാസ്റ്റർക്ക്; നിർണ്ണായകമായത് ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ

ഇരിങ്ങാലക്കുട : മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം സുധീർ മാസ്റ്റർക്ക്. ദീർഘകാലം ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി പ്രവർത്തിച്ച വേളയിൽ നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിനുള്ള മാനദണ്ഡമായിട്ടുള്ളത്. 2005 ജനുവരി 19 ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭൂമിശാസ്ത്ര അധ്യാപകനായി സർവീസ് ആരംഭിച്ച സുധീർ മാസ്റ്റർ 2007 ൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആയി . 2011 മുതൽ എൻഎസ്എസ് ജില്ലാ കൺവീനറും. പരീക്ഷാ ഘട്ടങ്ങളിൽ ഡബിൾ വാല്യുവേഷൻ ക്യാമ്പിൻ്റെ കോർഡിനേറ്റർ ആയും ക്യാമ്പ് ഓഫീസർ ആയും പ്രവർത്തിച്ചു. ജില്ലാ പരീക്ഷാ സ്ക്വാഡിലും അംഗമായിരുന്നു. കായിക അധ്യാപകനില്ലാത്ത ബോയ്സ് സ്കൂളിൽ പതിനൊന്ന് വർഷം കായികാധ്യാപകനായും പ്രവർത്തിച്ചു. 2024 മാർച്ചിൽ കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആയി പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട ഗായത്രി ഹാളിന് അടുത്ത് അണിമംഗലം അപ്പാർട്ട്മെൻ്റിലാണ് താമസം. സ്മിത ഭാര്യയും സി എ വിദ്യാർഥിനി ഗായത്രി മകളുമാണ്. ലഹരിക്കെതിരെയും പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും വരും നാളുകളിൽ സജീവമായി പ്രവർത്തിക്കുമെന്ന് സുധീർമാസ്റ്റർ അറിയിച്ചു.

Please follow and like us: