ക്രൈസ്റ്റ് കോളേജിൽ ഇനി റിസർച്ച് ഇൻകുബേഷൻ സെൻ്ററും

ക്രൈസ്റ്റ് കോളേജിൽ റിസർച്ച് ഇൻക്യുബേഷൻ സെൻ്റർ യാഥാർഥ്യമായി

ഇരിങ്ങാലക്കുട :പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജിൽ റിസർച്ച് ഇൻക്യുബേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഗവേഷക വിദ്യാർത്ഥികൾക്കും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ഒരു പദ്ധതിയാണ് ഇത്.

സംരംഭകർക്ക് ആവശ്യമായ സ്ഥല – സൗകര്യങ്ങൾ നൽകുന്നതിലൂടെ പുതിയ ഗവേഷണ – വ്യവസായ ആശയങ്ങൾക്ക് ഉത്തേജനമേകുന്നതാണ് പുതിയ റിസർച്ച് ഇൻകുബേഷൻ സെൻ്റർ.മണപ്പുറം ഫിനാൻസ് എം ഡി വി പി നന്ദകുമാർ ക്രൈസ്റ്റ് റിസർച്ച് ഇൻകുബേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് സ്വാഗതവും ഐക്യു എസി കോഡിനേറ്റർ ഡോ. ഷിൻ്റോ കെ ജി നന്ദി പറഞ്ഞു.

Please follow and like us: