പ്രവാസി വ്യവസായിയും കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതൻ നിര്യാതനായി.
ഇരിങ്ങാലക്കുട : പട്ടണത്തിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കിഴുത്താണി കാട്ടിക്കുളം വീട്ടിൽ കുമാരൻ്റെ മകൻ കാട്ടിക്കുളം ഭരതൻ നിര്യാതനായി . 79 വയസ്സായിരുന്നു. സുധയാണ് ഭാര്യ. ലിൻ്റ ( ബിസിനസ്സ് ) ലക്കി ( ലണ്ടൻ) , ലാൽ (ബിസിനസ്സ് ) എന്നിവർ മക്കളും ഡോ രാകേഷ്, അമിത് ( ലണ്ടൻ) , ഡോ ശ്യംഗ എന്നിവർ മരുമക്കളുമാണ്. പ്രവാസി വ്യവസായി ആയിരുന്ന കാട്ടിക്കുളം ഭരതൻ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രസിഡണ്ട്, എസ് എൻ ക്ലബ് പ്രസിഡണ്ട്, എസ്എൻബിഎസ് സമാജം പ്രസിഡന്റ്, ലയൺസ് ക്ലബ് പ്രസിഡണ്ട് , എസ്എൻഇഎസ് വൈസ്- ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജരാണ്. ശ്രീനാരായണ ദർശനങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾക്ക് അംഗീകാരമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ വേൾഡ് കൗൺസിലിൻ്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2001 ൽ കേരള സിറ്റിസൺ ഫോറത്തിൻ്റെ മാൻ ഓഫ് ദ ഇയർ പുരസ്കാരവും ലഭിച്ചു.