കാരുകുളങ്ങരയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും സ്വർണമാലയും മോഷ്ടിച്ച പാലക്കാട് സ്വദേശിനിയായ ഹോംനേഴ്സ് പിടിയിൽ…

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങരയിൽ ജോലിക്ക് നിന്ന് വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി പിടിയിൽ. പാലക്കാട് കോട്ടായി ചമ്പക്കുളം ശിവൻ്റെ ഭാര്യ സാമ ആർ (31 വയസ്സ്) എന്ന യുവതിയാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ ആയത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഡിവൈഎസ്പി കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിൽ എസ് ഐ അജിത്ത് കെ,റൂറൽ വനിതാ എസ് ഐ സൗമ്യ, എസ് എസ് ഐ മാരായ ഷീജ, സുനിത, സീനിയർ സിവിൽ പോലീസ് ഓഫീസർ സ്വപ്ന എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















