ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് ; അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ….

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് ; അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ….

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴി വിദേശരാജ്യങ്ങളായ അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. അവിട്ടത്തൂർ സ്വദേശിയായ ചോളിപ്പറമ്പിൽ സിനോബ് (36 വയസ്സ് ) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്

ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐപി എസിൻ്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി കെ ജി സുരേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സിഐ അനീഷ് കരീം , സബ് ഇൻസ്പെക്ടർമാരായ അജിത്ത് കെ, ക്ലീറ്റസ് സി എം, എഎസ്ഐ സുനിത, ഷീജ സീനിയർ സിവിൽപോലീസ് ഓഫീസർമാരായ ദിനുലാല്‍, വഹദ്, സിപിഒ ലൈജു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത് .പ്രതിക്കെതിരെ കൊടുങ്ങല്ലൂർ ,മാള ,ചാലക്കുടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Please follow and like us: