കാട്ടൂർ സഹകരണ ബാങ്കിൽ നടന്ന സ്വർണ്ണപണയ വായ്പാ ഇടപാടിനെ ക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ധർണ്ണ…
ഇരിങ്ങാലക്കുട: കോൺഗ്രസ് ഭരിക്കുന്ന കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും സിപിഎം മാപ്രാണം ലോക്കൽ സെക്രട്ടറി ജീവൻലാൽ നടത്തിയ സ്വർണ്ണ വായ്പാ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പൊറത്തിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ. മാപ്രാണം സെൻ്ററിൽ നടത്തിയ ധർണ്ണ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ടി ഡി സത്യദേവ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡണ്ട് ആർച്ച അനീഷ്,സെക്രട്ടറിമാരായ വി സി രമേഷ്, ജോജൻ കൊല്ലാട്ടിൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതിഷ്,യുവമോർച്ച സംസ്ഥാന കമ്മറ്റിയംഗം ശ്യാംജി മാടത്തിങ്കൽ, ഏരിയ ജന: സെക്രട്ടറി സന്തോഷ് കാര്യാടൻ,വൈസ് പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ മായ അജയൻ, സരിത സുഭാഷ്, വിജയകുമാരി അനിലൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജന സെക്രട്ടറി ലാമ്പി റാഫേൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് രനുദ് ,രാഖി മാരാത്ത്,ഏരിയാ നേതാക്കളായ ആർട്ടിസ്റ്റ് പ്രഭ,സുബിൻ, ശ്രീജൻ എന്നിവർ നേതൃത്വം നൽകി.















